കാര്‍ഷികഗ്രന്ഥങ്ങള്‍
വ്യാവസായികാടിസ്ഥാനത്തില്‍ മാത്രമല്ല, സ്വന്തം വീട്ടുമുറ്റത്തും പശുവിനെയും കോഴിയെയും വളര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാണ് ഡോ. പി.വി. മോഹനന്റെ 'പശുപരിപാലനം', 'മുട്ടക്കോഴി വളര്‍ത്തല്‍', 'ഇറച്ചിക്കോഴി വളര്‍ത്തല്‍' എന്നീ പുസ്തകങ്ങള്‍. ഡി.സി. ബുക്‌സിന്റെ മൃഗസംരക്ഷണ പരമ്പരയില്‍പ്പെട്ടതാണ് ഈ മൂന്നുപുസ്തകങ്ങളും.
'പശുപരിപാലനം' എന്ന ഗ്രന്ഥത്തില്‍ വിവിധ പശുഇനങ്ങള്‍, പ്രജനന രീതികള്‍, രോഗപ്രതിരോധ മാര്‍ഗങ്ങള്‍, തീറ്റക്രമം, പ്രത്യുത്പാദന മാര്‍ഗങ്ങള്‍, കറവ, കിടാക്കളുടെ പരിരക്ഷ എന്നിവയെല്ലാം വിശദീകരിക്കുന്നു.വില 90 രൂപ.
വിവിധ ഇനം മുട്ടക്കോഴികള്‍, പ്രജനനം, മുട്ടസംസ്‌കരണവും വിതരണവും, മുട്ടകൊണ്ടുള്ള വിഭവങ്ങള്‍ എന്നിവയൊക്കെ വിവരിക്കുന്നതാണ് 'മുട്ടക്കോഴി വളര്‍ത്തല്‍' എന്ന പുസ്തകം. കോഴിരോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. കോഴി കര്‍ഷകരുടെയും ഹാച്ചറികളുടെയും മറ്റും ഫോണ്‍ നമ്പറുകളും ചേര്‍ത്തിട്ടുണ്ട്. വില 60 രൂപ.
'ഇറച്ചിക്കോഴി വളര്‍ത്തല്‍' എന്ന ഗ്രന്ഥത്തില്‍ ഫാം ഒരുക്കേണ്ട സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ്, ഷെഡ്ഡ് നിര്‍മാണം, കേജ് സമ്പ്രദായം, തീറ്റപ്പാത്രങ്ങള്‍ തുടങ്ങിയവയെപ്പറ്റി വിശദീകരിക്കുന്നു. ബ്രോയ്‌ലര്‍ കുഞ്ഞുങ്ങളെ കിട്ടുന്ന സ്ഥാപനങ്ങള്‍, ബ്രൂഡിങ്, ബ്രോയ്‌ലര്‍ തീറ്റ നിര്‍മാണം, രോഗങ്ങളും പ്രതിവിധികളും, ഇറച്ചിക്കോഴി സംസ്‌കരണം, വിഭവങ്ങള്‍ എന്നിവയെപ്പറ്റിയെല്ലാം വായിച്ചറിയാം. വില 60 രൂപ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ