Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

തിങ്കളാഴ്‌ച, ഡിസംബർ 26, 2011

റബ്ബര്‍ ഉത്‌പാദക സംഘങ്ങള്‍ക്ക് പഞ്ചായത്തില്‍നിന്ന് ധനസഹായം പരിഗണിക്കും -ഉമ്മന്‍ചാണ്ടി !!

കോട്ടയം: റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ക്ക് (ആര്‍.പി.എസ്.) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍നിന്ന് ധനസഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇപ്പോള്‍ ഈ നിര്‍ദേശം ആസൂത്രണ ബോര്‍ഡിന്റെ പരിഗണനയിലാണ്. അനുകൂലമായ തീരുമാനമുണ്ടാകും -ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചെറുകിട റബ്ബര്‍ കര്‍ഷകരുടെ കൂട്ടായ്മയായ റബ്ബറുത്പാദക സംഘങ്ങളുടെ രൂപവത്കരണത്തിന്റെ രജതജൂബിലിയാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംഘങ്ങള്‍ക്ക് പഞ്ചായത്തുകള്‍ വഴി സഹായം നല്‍കുന്നത് 2005ല്‍ പ്ലാനിങ്‌ബോര്‍ഡ് അംഗീകരിച്ചിരുന്നു. എന്നാല്‍, അന്ന് തീരുമാനം നടപ്പായില്ല. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായകമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആവര്‍ത്തനക്കൃഷിക്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന സബ്‌സിഡി 50,000 രൂപയാക്കണമെന്നാണ് പ്രധാന നിര്‍ദേശം. ഇത് സര്‍ക്കാരിന്റെ ആവശ്യമായി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബ്ബറിന് വില കുറയുമ്പോള്‍ മാത്രം ജാഗരൂകരായാല്‍ പോരാ. വില വര്‍ധിക്കുന്ന അവസരത്തിലും അതേ ജാഗ്രത കാട്ടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാജ്യത്തെ ഏറ്റവും മികച്ച റബ്ബറുത്പാദക സംഘത്തിന് റബ്ബര്‍ബോര്‍ഡ് നല്‍കുന്ന 'സുവര്‍ണ സംഘം' അവാര്‍ഡ് കോട്ടയം ചിറക്കടവ് സംഘത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. രണ്ടുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കോട്ടയം മാമ്മന്‍മാപ്പിള സ്മാരക മുനിസിപ്പല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. രജതജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും തിരുവഞ്ചൂര്‍ നിര്‍വഹിച്ചു. ടാപ്പിങ് ഷേഡിന്റെ കണ്ടുപിടിത്തത്തിനുള്ള 'ഫാര്‍മര്‍ ഇന്നോവേഷന്‍ അവാര്‍ഡ്' വാഴൂര്‍ ഈസ്റ്റ് സ്വദേശി എബ്രഹാം അഞ്ചാനിക്ക് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ. സമ്മാനിച്ചു.

റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സറിയക്, മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ പി.മുകുന്ദന്‍മേനോന്‍, ഡോ. എ.കെ. കൃഷ്ണകുമാര്‍ എന്നിവരെ മുഖ്യമന്ത്രി പുരസ്‌കാരം നല്‍കി ആദരിച്ചു. അന്തരിച്ച മുന്‍ റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ പി.കെ. നാരായണനുവേണ്ടി ഭാര്യ ശ്രീദേവി പുരസ്‌കാരം ഏറ്റുവാങ്ങി.

നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസ്, റബ്ബര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഷീലാ തോമസ്, ജില്ലാ കളക്ടര്‍ മിനി ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍, റബ്ബര്‍ ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ എസ്. രാമചന്ദ്രന്‍, റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍മാരായ ഡോ. ജെ.തോമസ്, ഡോ. എം.എല്‍.ആര്‍. ഹെഗ്ഡന്‍, എം.എം.ഗോപിനാഥ്, റബ്ബര്‍ ബോര്‍ഡ് അംഗങ്ങളായ പ്രൊഫ. കെ.കെ.എബ്രഹാം, അഡ്വ. സുരേഷ് കോശി, ജോര്‍ജ് വാലി, അഡ്വ. സിബി ജെ.മോനിപ്പള്ളി, ചിറക്കടവ് റബ്ബര്‍ ഉത്പാദകസംഘം പ്രസിഡന്റ് കെ.ഇ. ചാക്കോ എന്നിവര്‍ പങ്കെടുത്തു.
(courtesy:mathrubhumi.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !