കടല പിണ്ണാക്ക് - 1 kg, വേപ്പിന്‍ പിണ്ണാക്ക് - 1 kg, പച്ച ചാണകം - 1 kg, ശര്‍ക്കര - 500 gram, ശുദ്ധജലം - 25 ലിറ്റര്‍, ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ (ടാങ്കില്‍) 25 ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ശര്‍ക്കരയും, ചാണകവും, വേപ്പിന്‍ പിണ്ണാക്കും, കടല പിണ്ണാക്കും കലക്കി നല്ലവണ്ണം യോജിപ്പിച്ച് 5 ദിവസം തണലത്ത് സൂക്ഷിക്കണം. ദിവസവും രണ്ടു നേരമെങ്കിലും നല്ലതായി ഇളക്കി കൊടുക്കണം. ശര്‍ക്കര ഉപയോഗിക്കുന്നതു കൊണ്ട് ദുര്‍ഗന്ധം ഒഴിവാകുകയും ഗുണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഏഴ് ദിവസം കഴിഞ്ഞ് തെളി ഊറ്റി ഏഴ് ഇരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം.
15 ഇരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്യണം. ഇലകളില്‍ കീടങ്ങളുടെ ആക്രമണങ്ങള്‍ കുറയുകയും ചെടികളുടെ പ്രതിരോധശേഷി കൂടുകയും ചെയ്യും. ഇലകളില്‍ തളിക്കാന്‍ എടുക്കുന്ന ലായിനി അരിച്ചെടുക്കണം.
പുളിപ്പിച്ച കടല പിണ്ണാക്ക് നേരെ കലക്കി ഒഴിക്കുമ്പോള്‍ മട്ടോടു കൂടി തങ്ങി നില്‍ക്കുമ്പോള്‍ നമ്മള്‍ വളര്‍ത്തി എടുത്ത അനേകം സൂഷ്മാണുക്കള്‍ നശിച്ചു പോകും. മണ്ണിന്റെ മുകള്‍ ഭാഗത്ത് ഉള്‍ഭാഗങ്ങളിലും പാട പോലെ കെട്ടി നിന്ന് വേരുകള്‍ക്ക് ആവശ്യമായ വായു സഞ്ചാരം ലഭിക്കാതെയും വരും. അതു കൊണ്ടാണ് തെളി നീര് നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത്. തെളി നീര് ഊറ്റി കഴിഞ്ഞതിനു ശേഷം വരുന്ന മട്ടിനെ വലിയ ചെടികളുടെ ചുവട്ടില്‍ മണ്ണ് മാറ്റിയതിനു ശേഷം മണ്ണും മട്ടും നല്ലവണ്ണം ഇളക്കി യോജിപ്പിച്ചതിനു ശേഷം മണ്ണിട്ട് മൂടാം. പുളിപ്പിച്ചത് നേര്‍പ്പിച്ച് ഒഴിക്കുന്നതിന്റെ അളവ് ചെടിയുടെ ഇനവും വലിപ്പവും അനുസരിച്ച് ഒരു കപ്പ്മുതല്‍ അഞ്ച് കപ്പ് വരെ ഒഴിക്കാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ