Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

ഞായറാഴ്‌ച, ജൂൺ 26, 2022

250 മുതൽ 500 വർഷം വരെ മൂപ്പെത്തിയ നല്ല ‘ഒത്ത തടി’; ലേലത്തിൽ പിടിക്കാൻ ഒരവസരം !

 നിലമ്പൂരിൽ വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈട്ടിത്തടി ലേലം 29നു തുടങ്ങും. 250 മുതൽ 500 വർഷം വരെ മൂപ്പെത്തിയ മരത്തടികളാണു വിൽക്കുന്നത്. 170 ഘനമീറ്റർ തടികൾ 2 ഘട്ടങ്ങളായാണ് ലേലം ചെയ്യുന്നത്. മുക്കാൽ നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഡിപ്പോയിൽ ഇത്രയും ഈട്ടിത്തടികൾ വിൽപനയ്ക്ക് വയ്ക്കുന്നത് ഇതാദ്യമാണ്.

29ന് 11 മുതൽ 12 വരെ 70.88 ഘനമീറ്ററാണ് ഇ-ലേലം ചെയ്യുന്നത്. കൂടാതെ ഫർണിച്ചർ നിർമാണത്തിന് ഉപയോഗിക്കുന്ന 39.75 മെട്രിക് ടൺ ബില്ലറ്റ്, 39.75 മെട്രിക് ടൺ വിറക് ഇനം എന്നിവയും വിറ്റഴിക്കും. കരുവാരകുണ്ട് മാമ്പുഴ പൊതുമരാമത്ത് റോഡിൽ നിന്നെത്തിച്ച ഈട്ടിമുത്തശ്ശിയുടെ തടിയാണ് ലേലത്തിലെ പ്രധാന ആകർഷണം. 5 നൂറ്റാണ്ട് പ്രായമുള്ളതാണ്.

എസ്എൽസി ഇനത്തിലെ കഷണത്തിന് 2.3 മീറ്റർ വണ്ണമുണ്ട്. 1.75 ഘനമീറ്ററുള്ള ഒറ്റക്കഷണത്തിന് പ്രതീക്ഷിക്കുന്ന കുറഞ്ഞ വില 7 ലക്ഷം രൂപയാണ്. ഇതേ മരത്തിന്റെ വിവിധ ഇനം തടികളും ലഭ്യമാണ്. ന്യൂ അമരമ്പലം റിസർവിലെ എഴുത്തുകല്ലിൽനിന്ന് ഉൾപ്പെടെ ശേഖരിച്ച ഈട്ടിത്തടികളും ഡിപ്പോയിൽ വിൽപനയ്ക്കെത്തിച്ചു. എസ്എൽസി 2, ബി ഒന്ന്, സി ഒന്ന്, ബി 3 എന്നീ ഇനങ്ങളിൽപെട്ടതാണ്. രണ്ടാം ഘട്ടം വിൽപന ജൂലൈയിൽ നടത്തും. ലേലത്തിൽ പങ്കെടുക്കാൻ അര ലക്ഷം രൂപ മുൻകൂർ അടയ്ക്കണം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !