ജില്ലയില് ഫിഷറീസ് വകുപ്പിന്റെ കീഴില് റീസര്ക്കുലേറ്ററി അക്വാകള്ച്ചര് സിസ്റ്റം, ബയോഫ്ളോക്ക് മത്സ്യകൃഷി പദ്ധതികള്ക്ക് ജനറല് വിഭാഗത്തിന് അപേക്ഷിക്കാം. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്ക്കുലേറ്റ് അക്വാകള്ച്ചര് സിസ്റ്റം. 7.5 ലക്ഷം രൂപയാണ് ചെലവ്. റീസര്ക്കുലേറ്ററി അക്വാകള്ച്ചര് സിസ്റ്റം/ ബയോഫ്ളോക്ക് യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി തുടങ്ങി ബില്ല് സമര്പ്പിക്കുന്ന മുറയ്ക്ക് 40 ശതമാനം തുക ധനസഹായമായി ലഭിക്കും. താല്പര്യമുള്ളവര് വെള്ളപേപ്പറില് തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട് -678651 വിലാസത്തില് തപാല് മുഖേനയോ ddfpkd@gmail.com ലോ ഡിസംബര് ഒമ്പതിന് വൈകിട്ട് നാലിനകം അയക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു. ഫോണ്: 0491 -2816061, 2815245.
അല്ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന് കാറ്റിന് വരും
ദിവസങ്ങളില് ശക്തികൂടും. ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ