പ്രിയമുള്ളവരേ എല്ലാ കർഷകരും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിക്ക് അപേക്ഷ നൽകണേ. ഇത് കർഷകർക്ക് സർക്കാർ അനുവദിച്ചുn നൽകുന്ന ഇഷ്ടം പോലെ കൈകാര്യം ചെയ്യാവുന്ന SB അക്കൗണ്ട് പോലെയുള്ള റിവോൾവിങ് ഫണ്ട് ആണ്. നാളെ കാർഷിക -ക്ഷീര - മൃഗസംരക്ഷണ - മത്സ്യ മേഖലകളിലെ പല പദ്ധതികളും കിസാൻ കാർഡുള്ളവർക്ക് (പദ്ധതിയിൽ പെട്ടവർ )ആയിരിക്കും. അത് കൊണ്ട് സാധ്യമാകുന്ന എല്ലാവരും പദ്ധതിക്ക് അപേക്ഷ നൽകണം. ഇത് സർക്കാർ നിങ്ങൾക്ക് തന്ന അവകാശമാണ്. അല്ലാതെ ഔദാര്യമല്ല. ഒരു പശുവിന് 24000 രൂപ കന്നുകുട്ടിക്ക് ഒരു മാസം 3000.രൂപ 4 ആടിന് 6000 രൂപ 10 മുട്ടക്കോഴിക്ക് 4 മാസത്തേക്ക് 46800 രൂപ, 1000 ഇറച്ചിക്കോഴിക്ക് 2 മാസത്തേക്ക് 1, 40, 000 രൂപ, പന്നി ഒന്നിന് 10 മാസത്തേക്ക് 10, 800 രൂപ, മുയൽ ഒന്നിന് 4 മാസത്തേക്ക് 960 രൂപ. മത്സ്യം (കട്ല, രോഹു മൃഗാൽ ) 1ഹെക്ടർ 4 മാസത്തേക്ക് 2, 44, 000 രൂപ. കൂട് കൃഷി (കായൽ, ഡാം ) 1 m3 - 6 മാസത്തേക്ക് 3500 രൂപ. ആസ്സാംവാള 1 ഹെക്ടർ 10 മാസത്തേക്ക് 13, 45, 000 രൂപ. ഗിഫ്റ്റ് തിലാപ്പിയ 1 ഹെക്ടർ -1 ലക്ഷം. പോളികൾച്ചർ 1 ഹെക്ടർ 10-12 മാസത്തേക്ക് 3, 60, 000 രൂപ. വനാമി 1 ഹെക്ടർ 6 മാസം - 11, 50, 000 രൂപ. ഞണ്ട് 1 ഹെക്ടർ 4-6 മാസം -6, 40, 000 രൂപ. കല്ലുമ്മക്കായ /ചിപ്പി കൃഷി 25 m2 - 10, 000 രൂപ / റോപ്. പടുതക്കുളം 5 സെന്റ് 6 മാസത്തേക്ക് 6000 രൂപ. അക്വാപോണിക്സ് 40 m3-6മാസം 1, 80, 000 രൂപ. മത്സ്യകൃഷിക്ക് ഒരു സെൻറ് മുതൽ ആനുപാതികായ സഹായം കിട്ടും.പശുകാര്യത്തിൽ ക്ഷീരസംഘംസെക്രട്ടറി / ക്ഷീരവികസന ഓഫീസർ /വെറ്റിനറി ഡോക്ടർ ന്റെ സാക്ഷ്യപത്രം ബാങ്കിൽ ഹാജരാക്കണം. ബാങ്കിൽ പോകുമ്പോൾ താഴെപ്പറയുന്ന രേഖകൾക്കൂടി കരുതണം
1. ആധാർ കാർഡ്
2.എലെക്ഷൻ ID കാർഡ്
3. റേഷൻ കാർഡ്
4.പാൻ കാർഡ് ഉണ്ടെങ്കിൽ
5.ഏറ്റവും പുതിയ നികുതി ചീട്ട്
6.ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കേറ്റ്
7.ആധാരത്തിന്റെ കോപ്പി
8. ) ഫോട്ടോ 4 എണ്ണം (ആ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ഒരു ഫോട്ടോ മതി.
ഈ പദ്ധതി പ്രകാരം ഒരു കർഷകന് 4% പലിശക്ക് കൃഷിക്ക് പരമാവധി 3 ലക്ഷം രൂപയും മറ്റ് മേഖലക്ക് 2 ലക്ഷവും ആണ് റിവോൾവിങ് ഫണ്ട് ലഭിക്കുക. അതിന് മുകളിൽ തുക ആവശ്യമുള്ളവർക്ക് അതാത് ബാങ്കിന്റെ പലിശ നിരക്കായിരിക്കും. ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക 5 വർഷം നിങ്ങൾക്ക് ഒരു SB അക്കൗണ്ട് പോലെ ഓപ്പറേറ്റ് ചെയ്യാം. എങ്കിലും ലോൺ അനുവദിച്ചു കൃത്യം ഒരു വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് എടുത്ത മുതലും പലിശയും തിരിച്ചടക്കുകയും പുതുക്കുന്നതിനുള്ള ഫോറത്തിൽ ഒപ്പിട്ട് കൊടുക്കുകയും വേണം. പുതുക്കാത്തവർക്ക് നാല് തരത്തിൽ നഷ്ടം വരും. ഈ പദ്ധതിക്ക് 9% പലിശയാണ്. അതിൽ കേന്ദ്രസർക്കാർ 2% താങ്ങു പലിശ സബ്‌സിഡി തരും. അപ്പോൾ 7 %. കൃത്യമായി പുതുക്കുന്നവർക്ക് പ്രോംപ്റ്റ് റീപേയ്‌മെന്റ് സബ്‌സിഡി ആയി 3% പലിശ സബ്‌സിഡി അപ്പോൾ നെറ്റ് 4%.പലിശ മാത്രം കർഷകൻ അടക്കേണ്ടതുള്ളൂ.
എന്നാൽ 1.)പുതുക്കാത്ത ലോൺ ന് പലിശ 9% ആകും.
2.) 2% പിഴപ്പലിശ കൊടുക്കണം
3). പലിശ നിരക്ക് സാധാരണ നിരക്ക് മാറി കൂട്ട് പലിശ ആകും
4.) വീണ്ടും ഒരു വർഷം കഴിഞ്ഞും പുതുക്കിയില്ലെങ്കിൽ റെവന്യൂ റിക്കവറി നടപടി വരും.
ഓർക്കുക കർഷകർക്ക് ഒരു സുവർണാവസരമാണ് പാഴാക്കരുത്.
[Courtesy: shajupoulose]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ