ഗ്രോബാഗ് നിറയ്ക്കുമ്പോൾ മുകളറ്റം വരെ നിറയ്ക്കരുത്. മുകളറ്റത്തു നിന്നും 4 ഇഞ്ച് താഴ്ത്തി നിറുത്തണം.
ഒരു ഗ്രോബാഗിന് പകുതിയോളം മേൽമണ്ണ്, ഒരു കിലോ ചാണകപ്പൊടി, അര കിലോ കോഴിവളം, അര കിലോ വേപ്പ് പിണ്ണാക്ക്, അര കിലോ കപ്പലണ്ടി പിണ്ണാക്ക് രണ്ട് ദിവസം വെള്ളത്തിലിട്ട് കുതിർത്തത്, അര കിലോ എല്ലുപൊടി രണ്ട് ടീസ്പൂൺ കുമ്മായം, ഒരു കിലോ ചകിരിച്ചോറ് (Cocopith) കാൽ കിലോ ചാരം ഇവ നല്ലതുപോലെ മിക്സ് ചെയ്ത് ബാഗ് നിറയ്ക്കുമ്പോൾ ഉണക്ക തൊണ്ട് (തേങ്ങയുടെ പുറംതോട് ) 2 ഇഞ്ച് വലുപ്പത്തിൽ പീസാക്കി നിറയ്ക്കുന്നതിനിടയ്ക്കിടയ്ക്ക് വാലാക്കോ ലാ ഇടണം. കലാപരമായി അടുക്കരുത് എന്നർത്ഥം.
ഉണക്ക ത്തൊണ്ട് പീസ് ഇടുന്നത് ബാഗിലെ മീഡിയ (മണ്ണ്) ഉറച്ച് സിമന്റ് ഇട്ടതു പോലെ സെററ് ആകാതിരിക്കാനാണ്. ചട്ടി നിറയ്ക്കുമ്പോഴും ഇപ്രകാരം ചെയ്യാം.
മണ്ണിനിടയിൽ വായുസഞ്ചാരം ഉണ്ടാകും, വെള്ളം സ്റ്റോർ ചെയ്തു വയ്ക്കും, വേര് സുഗമമായ് ഓടും, വേരോട്ടം സുഗമമായാലേ വളർച്ചയുണ്ടാകൂ. വളർച്ച ഉണ്ടായാലേ ഗ്രോത്ത് ഉണ്ടാകൂ. കാറ്റുണ്ടാകുമ്പോൾ ചെടിമറിയില്ല. തൊണ്ട് പീസിൽ വേര് ചുറ്റികെട്ടുപിണഞ്ഞ് ആങ്കർ ഇട്ടതു പോലെ ചെടി നിൽക്കും. നിങ്ങൾ ഒരാഴ്ച വീട്ടിൽ ഇല്ലെങ്കിലും ചെടിക്ക് വെള്ളംകിട്ടും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ