ഗ്രോബാഗിൽ ഉപയോഗിക്കുന്ന കൂട്ട് ശരിയായ അനുപാതത്തിലല്ലെങ്ങിൽ കൃഷിയിൽ ഉദ്ദേശിച്ച ഫലം കിട്ടുകയില്ല. ടെറസിൽ വയ്ക്കുന്നതിനുള്ള മിക്സും മുറ്റത്തോ പറമ്പിലോ വയ്ക്കുന്നതിനുള്ള മിക്സും ഞാൻ അല്പ്പം വ്യത്യാസപ്പെടുത്തിയാണ് ചെയ്യുന്നത്.
ടെറസ് കൃഷിക്ക് ബാഗിന്റെ ഒന്നരഭാഗം മണ്ണ് , ഒന്നര ഭാഗം ചകിരിച്ചോർ , .അര ഭാഗം ചാണകപ്പൊടി, ഇവ ആദ്യം 25 ഗ്രാം കുമ്മായപ്പൊടി ഒരു ബാഗിന് എന്ന തോതിൽ ചേർത്ത് 2-3 ദിവസം വെയിൽ കൊള്ളിക്കുക. ശേഷം 10 ഗ്രാം ട്രൈക്കോഡെര്‍മ, 25ഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്ത് ഈ കൂട്ടിൽ ചേർക്കാം. പച്ചിലവളം, അല്ലെങ്കിൽ ചീഞ്ഞുതുടങ്ങിയ ഇലകൾ, അല്ലെങ്ങിൽ പൊടിഞ്ഞ കരിയിലകള്‍ എന്നിവ കൂടിച്ചേർത്ത് നന്നായി യോജിപ്പിച്ചശേഷം ഗ്രോബാഗിൽ നിറക്കുക. നിലത്തുവെക്കുന്ന ബാഗിൽ ചകിരിച്ചോറിന്റെ അളവ് കുറയ്ക്കാം. പച്ചിലവളത്തിന്റെ അളവ് കൂട്ടാം. രാസവളങ്ങളും രാസകീടനാശിനികളും ടെറസ് കൃഷിയിൽ ഒഴിവാക്കുക. ഇഷ്ട്ടികകൾ വെച്ചോ ചിരട്ടയുടെയോ ഓടിന്റെയോ പുറത്തുവെച്ചോ ബാഗുകൾ ടെറസിൽ വിന്യസിക്കാവുന്നതാണ്. 3 വര്‍ഷത്തോളം ഒരേ ഗ്രോബാഗ് ഉപയോഗിക്കാൻ കഴിയും. ഓരോ വിള കഴിയുമ്പോഴും മണ്ണിളക്കി ജൈവവളം ചേർത്തശേഷം രണ്ടുദിവസം നന്നായി വെയിലേല്‍പ്പിച്ച് വീണ്ടും അതേ ബാഗില്‍ നിറച്ച് അടുത്ത വിള നടുക.
** ഗ്രോബാഗിലുണ്ടാകുന്ന കളചെടികളും കൊഴിയാറായ ഇലകളും ചേർത്ത് നല്ലൊരു ജൈവവളം നമുക്ക് തയ്യാറാക്കാം. ആവശ്യമുള്ളസാധനങ്ങൾ :
_____________
ഒരു കിലോ നീറ്റുകക്ക 20 ലിറ്റെർ വെള്ളത്തിൽ കലക്കി ഒരു ദിവസം വെച്ചശേഷം ഇതിന്റെ തെളി ഊറ്റി ഒരു പാത്രത്തിൽ ഒഴിച്ച് 3കിലോ പച്ചചാണകം ഇതിൽ കലക്കി 3 -5 കിലോ വരെ പച്ചചവറുകൾ അരിഞ്ഞു ഈ കൂട്ടിലിട്ടു നന്നായ് കലക്കി 7 ദിവസം വെക്കണം..ഇതിൽ ഒരു കിലോ കടലപ്പിണ്ണക്ക് കുതിർത്തത് ചേർക്കുക. ഒരു ലിറ്റെർ ലായനി വീതം ചെടികളുടെ നാലുവശത്തും നന്നായ് തളിച്ച് കൊടുക്കുക. കുരുടിപ്പ്മ, ഞ്ഞളിപ്പ്, വാട്ടരോഗങ്ങൾ വരാതെ ചെടികൾ ആരോഗ്യത്തോടെ വളർന്നു നല്ലകായ് ഫലം ഉണ്ടാവും.
Courtesy: Vayalum veedum
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ