കാസര്കോട്: വെള്ളരി സ്ക്വാഷ് രൂപത്തില് വിപണിയിലെത്തുന്നു. ഇടിച്ചുപിഴിഞ്ഞ വെള്ളരിച്ചാറില് ചെറുനാരങ്ങയും ഇഞ്ചിയും ചേര്ത്തുള്ള സ്ക്വാഷ് ഏപ്രിലില് വിപണിയിലെത്തും. ഒപ്പം ചീര സ്ക്വാഷും ഉണ്ട്. ചീരച്ചാറില് പഞ്ചസാരയും ചെറുനാരങ്ങ രുചിയുള്ള സിട്രിക് ആസിഡും ചേര്ത്തുള്ളതാണ് ചീര സ്ക്വാഷ്. കൃഷിവകുപ്പാണ് ഇത് വിപണിയിലെത്തിക്കുന്നത്. വെള്ളരിയും ചീരയും സീസണില് ഒന്നിച്ച് തഴച്ച് വളരുമ്പോള് വേണ്ടത്ര വിപണി ലഭിക്കാത്ത കര്ഷകര്ക്കിത് ആശ്വാസമാകും. മറ്റ് സ്ക്വാഷിനെക്കാളും പോഷകസമ്പുഷ്ടമാണ് ഇവയെന്ന് നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയറക്ടര് വീണാറാണി പറയുന്നു. വെള്ളരി ഹല്വ, വെള്ളരി ജ്യൂസ്...വെള്ളരി സോപ്പ്, വെള്ളരി ഫെയ്സ് പാക്ക് എന്നിവയും വിപണിയിലെത്തും. ചീര കട്ലറ്റിലൂടെ പച്ചക്കറി മൂല്യവര്ധിത ഉത്പന്നങ്ങളുടെ വൈവിധ്യവും വിപണിയിലെത്തും. .....for more
അല്ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന് കാറ്റിന് വരും
ദിവസങ്ങളില് ശക്തികൂടും. ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ