Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

ഞായറാഴ്‌ച, ഫെബ്രുവരി 07, 2016

കേരളത്തിലെ ആദ്യത്തെ അഗ്രി സൂപ്പർമാർക്കറ്റ് ....... !!!


കേരളത്തിൽ രണ്ടാമത്തെ ഹരിതവിപ്ലവം നടന്നുകൊണ്ടിരിക്കുകയാണിപ്പോൾ. സ്വന്തം അടുക്കളത്തോട്ടത്തിൽ നിന്നു പറിക്കുന്ന വിഷമില്ലാത്ത പച്ചക്കറികൾ വേണം കഴിക്കാനെന്ന് മലയാളികൾ മുഴുവൻ ആഗ്രഹിക്കുന്നു. മാത്രമല്ല, കൃഷി നഷ്ടക്കച്ചവടമാണെന്ന് പറഞ്ഞിരുന്നവരും കളം മാറ്റിച്ചവുട്ടി.














ചെറിയ പൂന്തോട്ടങ്ങൾക്കും പച്ചക്കറിത്തോട്ടങ്ങൾക്കും വേണ്ടതെല്ലാം 

ലഭിക്കും ഈ അഗ്രി സൂപ്പർമാർക്കറ്റിൽ....

കൃഷിയും കച്ചവടവും ഒരുപോലെ രക്തത്തിൽ അലിഞ്ഞു കിടക്കുന്നതിനാലാകാം തൊടുപുഴക്കാരൻ അപ്പു ജോർജ് ഈ ഹരിതവിപ്ലവത്തെ വ്യത്യസ്തമായ രീതിയിലാണ് സമീപിച്ചത്. പൂന്തോട്ടമാകട്ടെ, പച്ചക്കറിത്തോട്ടമാകട്ടെ, തോട്ടത്തിലേക്കു വേണ്ടതെല്ലാം ഒരു കൂരയ്ക്കു താഴെ ലഭിക്കണമെന്ന ചിന്തയിൽ ‘അഗ്രികോം’ എന്ന അഗ്രിസൂപ്പർ മാർക്കറ്റ് ആരംഭിച്ചു, അപ്പു. കേരളത്തിലാകെ നിരവധി ശാഖകളുള്ള ഒരു ശൃംഖലയുടെ ഭാഗമാണ് അഗ്രികോം. എന്നാൽ മറ്റ് ശാഖകളിൽനിന്നും വിഭിന്നമായ ഒരാശയമാണ് എറണാകുളത്ത് മരടിൽ സ്ഥാപിച്ച കടയിൽ നടപ്പിലാക്കിയത്. പച്ചക്കറിത്തൈകൾ മുതൽ കൃഷിയുടെ എല്ലാ ഘട്ടങ്ങളിലേക്കും വേണ്ട എല്ലാത്തരം സാമഗ്രികളും ഇവിടെയുണ്ട്. മാത്രമല്ല, ചെടികളും തോട്ടം ക്രമീകരണവും പരിപാലനവുമെല്ലാം ഇതിൽ ഉൾപ്പെടും. അങ്ങനെ കേരളത്തിലെ ആദ്യത്തെ അഗ്രി സൂപ്പർമാർക്കറ്റാണ് തങ്ങളുടേതെന്ന് അപ്പു അവകാശപ്പെടുന്നു.



മിനിയേച്ചർ ഫോർമാറ്റ്



എറണാകുളം, കേരളത്തിലെ മറ്റു നഗരങ്ങളെപ്പോലെയല്ല. വൻതോട്ടങ്ങളിലേക്കു വേണ്ട ഉപകരണങ്ങളും വളങ്ങളുമൊന്നും ഇവിടെ ചെലവാകില്ല. പകരം ചെറിയ സ്ഥലത്തെ തോട്ടങ്ങളിലേക്കും പച്ചക്കറി ഗാർഡനുകളിലേക്കും വേണ്ട സാധനങ്ങളാണ് നൽകേണ്ടത്. ഉദാഹരണത്തിന്, ഇവിടെ ഫ്ലാറ്റുകളിലും വീടുകളിലും ഇന്റീരിയർ ഗാർഡനുകള്‍ക്കും ബാൽക്കണി/ടെറസ് ഗാർഡനുകൾക്കുമാണ് മിക്കവരും മുൻഗണന നൽകുന്നത്. അതുപോലെ, ടേബിൾ ടോപ്പ് ഗാർഡൻ ജോലിക്കിടയിലുള്ള എല്ലാത്തരം ടെൻഷനുകളുമകറ്റുമെന്ന് ഇൻഫോപാർക്കിലെ മിക്ക കമ്പനികളും കരുതുന്നു. ഇത്തരം ആവശ്യങ്ങളുള്ളവർക്കൊപ്പമെല്ലാം അഗ്രികോം ഉണ്ട്. കുറഞ്ഞ വെള്ളവും വെയിലും മെയിന്റനൻസും ആവശ്യമുള്ള െചടികളാണ് ഇന്റീരിയർ ഗാർഡനുവേണ്ടി ഉപയോഗിക്കുന്നത്. കണ്ണിന് കുളിർമയേകുന്ന നിറവും ടെക്സ്ചറും ഇവയ്ക്ക് നിർബന്ധമാണ്. ഈ പ്രത്യേകതകളെല്ലാം ഒത്തിണങ്ങിയ ചെടികൾ സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നെല്ലാം ഇറക്കുമതി ചെയ്യുന്നു. വീടിനകത്ത് ഭിത്തികളിൽ പിടിപ്പിക്കാവുന്നവയും തൂക്കിയിടാവുന്നവയുമായ രീതിയിൽ ഇന്റീരിയർ ഗാർഡനുകൾ ക്രമീകരിക്കാം.



ചെടികൾ വയ്ക്കുന്ന പോട്ടുകളിലാണ് ആളുകൾ ഏറ്റവുമധികം വ്യത്യസ്തതകൾ ആഗ്രഹിക്കുന്നത് എന്നതിനാൽ വ്യത്യസ്തതയുള്ള നിരവധി പോട്ടുകൾ ഇവിടെ ലഭ്യമാണ്. സെറാമിക്, സ്റ്റീൽ, ഗ്ലാസ്, തടി, ടെറാക്കോട്ട എന്നിങ്ങനെ വ്യത്യസ്ത മെറ്റീരിയലുകൾകൊണ്ടു നിർമിക്കുന്നവയാണ് പോട്ടുകൾ. ആവശ്യമനുസരിച്ച് പോട്ടുകൾ നിർമിച്ചു നൽകുകയും ചെയ്യുന്നുണ്ട്. പോട്ടുകളിൽ പച്ചയുടെ ഷേഡുകളാണ് കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ടേബിൾടോപ്പ് ഗാർഡനുവേണ്ട ചെറിയതും ആകർഷകവുമായ ചട്ടികളും ഇവിടെ ലഭിക്കും.



ചെടികൾക്കും പച്ചക്കറികൾക്കും വേണ്ട വളങ്ങളും കീടനാശിനികളുമാണ് മറ്റൊരു വിഭാഗം. രാസവളങ്ങൾ അത്യാവശ്യം സ്റ്റോക്ക് ഉണ്ടെങ്കിലും ജൈവവളങ്ങൾക്കാണ് ഡിമാൻഡ് കൂടുതലെന്ന് അപ്പു പറയുന്നു. കമ്പോസ്റ്റ് പൊടിയും ട്രൈക്കോഡെർമ പോലുള്ള കുമിൾ വളങ്ങളുമെല്ലാം കസ്റ്റമേഴ്സിനെല്ലാം സുപരിചിതമാണ്. കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. മാത്രവുമല്ല, ഈ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും വേറെ ആളെ അന്വേഷിക്കേണ്ടതില്ല.



സമ്മാനിക്കാനും ചെടികൾ



ചെറിയ സ്ഥലത്ത് പൂന്തോട്ടമോ കൃഷിത്തോട്ടമോ ചെയ്തുതരാനും അഗ്രികോം തയ്യാറാണ്. വീട്ടുകാരുടെ ജീവിതരീതിയും താൽപര്യങ്ങളുമനുസരിച്ചാണ് ചെടികൾ തിരഞ്ഞെടുക്കുന്നത്. തിരക്കുപിടിച്ച ജീവിതം നയിക്കുന്നവർക്ക് മെയിന്റനൻസ് കുറഞ്ഞ ചെടികൾ മതി. കള്ളിച്ചെടികളും സക്കുലന്റ്സ് കുടുംബത്തിൽപ്പെട്ട ചെടികളും ഇഷ്ടപ്പെടുന്നവരുണ്ട്. ഇന്റീരിയർ ഗാർഡനും ടേബിൾടോപ്പ് ഗാർഡനുമെല്ലാം നിർമിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. ടെറസിലും ബാൽക്കണിയിലും പച്ചക്കറിത്തോട്ടം വേണമെന്നുള്ളവർക്ക് അത് സെറ്റു ചെയ്തു കൊടുക്കുകയും ചെയ്യും. നാടൻ/ഹൈബ്രിഡ് പച്ചക്കറിവിത്തുകളും തൈകളും ഇവർ വിൽപനയ്ക്കു വച്ചിട്ടുണ്ട്. 5,000 രൂപ മുതൽ ചെലവിൽ ഡ്രിപ്പ് ഇറിഗേഷൻ സെറ്റും ഇവിടെ ലഭ്യമാണ്.



വിശേഷാവസരങ്ങളിൽ സമ്മാനിക്കാനും വിശിഷ്ടാതിഥിയെ സ്വീകരിക്കാനുമെല്ലാം ചെടികൾ ഉപയോഗിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ സമ്മാനിക്കുന്നതിനായി ഭംഗിയായി ക്രമീകരിച്ച ചെടികള്‍ മാത്രമല്ല, ടെററിയമോ ടേബിൾടോപ്പ് ഗാർഡനോ തന്നെ വാങ്ങുന്നവരുമുണ്ട്. ഓൺലൈൻ ഗാർഡൻ മാർക്കറ്റിന്റെ വിജയം മുന്നിൽക്കണ്ട് www.farmandgarden.in എന്ന പേരിൽ ഓൺലൈൻ സ്റ്റോറും അഗ്രികോം ആരംഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !