ചണ്ഡീഗഢ്: ഒറ്റദിവസം 66.713 കിലോഗ്രാം പാല്‍ ചുരത്തി പഞ്ചാബിലെ മോഗ ജില്ലയില്‍നിന്നുള്ള പശു സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തി. നുര്‍പുര്‍ ഹക്കിമ ഗ്രാമത്തിലെ ഹര്‍പ്രീത് സിങ്ങിന്റെ പശുവാണ് ദേശീയമേളയില്‍ മിന്നുംതാരമായത്.
പഞ്ചാബിലെ മുക്ത്‌സറില്‍ നടന്ന നാഷണല്‍ ലൈവ് സ്റ്റോക്ക് ചാമ്പ്യന്‍ഷിപ്പിലാണ് ഹര്‍പ്രീതിന്റെ പശു പുതിയ റെക്കോഡിട്ടത്. കഴിഞ്ഞവര്‍ഷത്തെ മേളയില്‍ ഇതേപശു 66 കിലോ പാല്‍ ചുരത്തിയതായിരുന്നു നിലവിലെ റെക്കോഡ്.
58 കിലോ പാല്‍ ചുരത്തി ഹര്‍പ്രീതിന്റെതന്നെ ഉടമസ്ഥതയിലുള്ള പശുവാണ് രണ്ടാമതെത്തിയത്.
അഭിനന്ദനസൂചകമായി പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദല്‍ ഹര്‍പ്രീതിന്റെ വീട്ടിലെത്തി ഒന്നരലക്ഷം രൂപ സമ്മാനിച്ചു.140 പശുക്കളാണ് ഹര്‍പ്രീതിന്റെ ഫാമിലുള്ളത്. ദിവസം 2000 ലിറ്ററോളം പാല്‍ ലഭിക്കും. മോഗയിലെ നെസ്ലെ കമ്പനിക്കാണ് ഈ പാല്‍ നല്‍കുക. കിലോയ്ക്ക് 28 രൂപയാണ് വില.ദേശീയ റെക്കോഡ് ഭേദിച്ച പശുവിന് ദിവസം 15 കിലോഗ്രാം കാലത്തീറ്റയാണ് നല്‍കുന്നതെന്ന് ഹര്‍പ്രീത് പറയുന്നു. ബിരുദധാരിയായ ഹര്‍പ്രീത് 10 വര്‍ഷത്തോളമായി ഫാം തുടങ്ങിയിട്ട്. മൂന്നുകോടി രൂപയായിരുന്നു മുടക്കുമുതല്‍.
.
കടപ്പാട് - മാതൃഭൂമി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ