കളനാശിനിയായി റൗണ്ടപ്പ് ഉപയോഗിക്കുന്നുണ്ടോ?
എങ്കിൽ കിഡ്നി തകരാറിലായി മരിക്കാൻ തയ്യാറെടുത്തുകൊള്ളുക!
കളപറിക്കാൻ ആളെ കിട്ടാതായതോടെ റൗണ്ടപ്പ് തളിച്ച് പറമ്പ് വൃത്തിയാക്കുന്ന രീതി നമ്മുടെ നാട്ടിലും വ്യാപകമാവുകയാണ്. എന്നാൽ പറമ്പിലും ജലസ്രോതസുകളായ പാടത്തുമൊക്കെ ഈ കൊടും വിഷം തളിക്കുന്നതിലൂടെ ഒരു വൻവിപത്തിന് അരങ്ങൊരുങ്ങുകയാണ് എന്ന കാര്യം നാം ശ്രദ്ധിക്കാതെ പോകുന്നു. പച്ചപ്പ് നിറഞ്ഞ ചെടിയെ മണിക്കൂറുകൾ കൊണ്ട് ഉണക്കി നശിപ്പിക്കാൻ ശേഷിയുള്ള ഈ രാസവസ്തുക്കൾ കുടിവെള്ളത്തിലൂടെയും മറ്റും മനുഷ്യനിൽ പ്രവേശിക്കുകയും മാരകരോഗങ്ങളുണ്ടാക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്യാൻസർ, കിഡ്നി തകരാർ, ഓട്ടിസം, ജനന വൈകല്യങ്ങൾ, ഡയബറ്റിക്സ് എന്നിങ്ങനെ റൗണ്ടപ്പുണ്ടാക്കുന്ന രോഗങ്ങളുടെ വലിയ ലിസ്റ്റാണ് ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. ഇതുകൂടാതെ നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒട്ടുമിക്ക ഔഷധസസ്യങ്ങളും ചിത്രശലഭങ്ങളും ചെറുജീവികളുമെല്ലാം കളനാശിനികളുടെ പ്രയോഗത്താൽ നശിച്ചുപോയിരിക്കുന്നുവെന്നും അറിയുന്നു. അതുകൊണ്ട് ഒരു കാരണവശാലും സ്വന്തം പറമ്പിൽ റൗണ്ടപ്പ് പ്രയോഗിക്കാതിരിക്കുക. കൂടാതെ അയൽക്കാരൻ കളനാശിനി തളിക്കുന്നതുകണ്ടാൽ അയാളെ നിരുൽസാഹപ്പെടുത്തുകയും വേണം. കാരണം ജീവിതം ഒന്നേയുള്ളൂ, അത് വിഷം തിന്ന് മരിക്കാനുള്ളതല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ