*കള്ള് ഉണ്ടാക്കാനായി തെങ്ങിന്‍പൂക്കുല ചെത്തിയെടുക്കുന്ന പൂക്കുലസത്ത് തന്നെയാണ് നീര. എന്നാല്‍, പുളിക്കാനനുവദിക്കാതെ നീര സംസ്‌കരിക്കേണ്ടതുകൊണ്ട് കൂടുതല്‍ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം.
*ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് സംസ്‌കരിക്കപ്പെട്ട നീരയാണ്, യഥാര്‍ഥ നീരയല്ല. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കുന്ന നീരപാനീയം 'കേരാമൃതം' എന്നാണ് അറിയപ്പെടുന്നത്.
*നീരയില്‍നിന്ന് ഉത്പാദിപ്പിക്കാവുന്ന ചക്കര, പഞ്ചസാര മുതലായവയ്‌ക്കൊക്കെ വിപണിയില്‍ വന്‍ പ്രിയമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
*ഒരു തെങ്ങില്‍നിന്ന് ഒരു ദിവസം രണ്ടുലിറ്റര്‍ നീര ലഭിക്കും. എന്നാല്‍, നല്ല പരിചരണം ലഭിക്കുന്ന ആരോഗ്യമുള്ള തെങ്ങില്‍നിന്ന് അഞ്ചുലിറ്റര്‍ വരെ നീര ലഭിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
*ഇതില്‍ ആല്‍ക്കഹോളിന്റെ അളവ് തീരേയില്ല. എന്നാല്‍, ശേഖരിച്ച് കഴിഞ്ഞതുമുതല്‍ പുളിക്കാന്‍ തുടങ്ങും. അതുകൊണ്ട് നീര ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഉത്പാദനവും സംസ്‌കരണവും കര്‍ശനമായ നിയമമേല്‍നോട്ടത്തിലായിരിക്കും.
*സംസ്‌കരിച്ച നീര ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിച്ചുവെക്കാന്‍ സാധിക്കും.
*ജലസേചനമുള്ള തെങ്ങുകളില്‍ കൂടുതല്‍ നീര ലഭിക്കും. വരള്‍ച്ചാമാസങ്ങളില്‍ കുറയും.
*കുള്ളന്‍ ഇനങ്ങളേക്കാള്‍ നെടിയ ഇനങ്ങളില്‍നിന്ന് കൂടുതല്‍ നീര ലഭിക്കും. എന്നാല്‍, തെങ്ങിന്റെ അധികോത്പാദനശേഷിയും കുറഞ്ഞ പ്രായവും നല്ല പരിചരണവും കൂടുതല്‍ നീര ലഭ്യമാക്കും.
*ഒരു മാസംകൊണ്ട് ഒരു പൂക്കുലയില്‍നിന്ന് 50 ലിറ്റര്‍ നീര ലഭിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്.
*നാളികേര കര്‍ഷകരുടെ കൂട്ടായ്മകള്‍ക്ക് നീരയുടെ ഉത്പാദനത്തിലും സംസ്‌കരണത്തിലും വിപണനത്തിലും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.
*ഐസ്‌ക്രീം, ബിസ്‌കറ്റ്, ചോക്കലേറ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും നീരയില്‍നിന്ന് ഉത്പാദിപ്പിക്കാം.
*ലഹരി തീരേയില്ലാത്ത ഈ സമ്പൂര്‍ണ ആരോഗ്യപാനീയം കേരളത്തിന്റെ സാമ്പത്തിക ആരോഗ്യത്തിനും വന്‍ നേട്ടങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ.പി. ജയരാജന്‍,
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കണ്ണൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ