സ്പ്രിങ്ക്‌ളര്‍ എന്നാല്‍ തളി നനയ്ക്കുന്നതിനുള്ള യന്ത്രമാണല്ലോ. റെയിന്‍ഗണ്‍ സ്പ്രിങ്ക്‌ളര്‍ ആകുമ്പോള്‍ മഴപോലെ വെള്ളത്തുള്ളികള്‍ ചിതറി നാനാഭാഗത്തേക്കും ഒരേസമയം കൂടുതല്‍ അളവില്‍ നനയ്ക്കാന്‍ സാധിക്കും. കൂടുതല്‍ വ്യാസത്തില്‍ നന സാധ്യമാകും എന്നര്‍ഥം. 27 മുതല്‍ 60 മീറ്റര്‍ വരെ വ്യാസത്തില്‍ നനയ്ക്കാന്‍ പ്രാപ്തിയുള്ള റെയിന്‍ഗണ്ണുകള്‍ ഇപ്പോഴുണ്ട്. കരിമ്പ്, പയര്‍ചെടികള്‍, എണ്ണക്കുരുവിളകള്‍, ധാന്യവിളകള്‍, തേയില, കാപ്പി, പച്ചക്കറികള്‍ എന്നിവയ്‌ക്കൊക്കെ ഈ ഉപകരണം ഉപയോഗപ്രദമാണ്. വലിയ വിസ്തൃതിയുള്ള പുല്‍ത്തകിടികള്‍ നനയ്ക്കാനും നന്ന്. റെയിന്‍ഗണ്‍ ഒരു സ്ഥലത്ത് സ്ഥിരമായി വെക്കുകയോ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റി വെക്കുകയോ ചെയ്യാം. ഒറ്റ റെയിന്‍ഗണ്‍ മതി പത്ത് ഏക്കര്‍ വരെ കൃഷിയിടം നനയ്ക്കാന്‍. 30 - 50 ശതമാനം വരെ ജലലാഭവും ഇതില്‍ സാധ്യമാണ്. ഒന്നര മണിക്കൂര്‍ കൊണ്ട് അര ഏക്കര്‍ കൃഷിസ്ഥലം നനയ്ക്കാം. നനയ്ക്കാനുള്ള വ്യാപ്തിയനുസരിച്ച് റെയിന്‍ഗണ്ണിന് 25,000 മുതല്‍ 50,000 രൂപ വരെ വിലയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 'ഡീന്‍, തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല, അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കുമുലൂര്‍, തിരുച്ചി' എന്ന വിലാസത്തില്‍ ബന്ധപ്പെടാം.
(courtesy:mathrubhumi)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ