വീട്ടുവളപ്പില്‍ തണല്‍ വൃക്ഷമായി വളര്‍ത്താവുന്ന ഫല വര്‍ഗ്ഗസസ്യമാണ് 'മലയ് ആപ്പിള്‍'. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുകയും ഫലം തരികയും ചെയ്യുന്ന ഇവ 'മിര്‍ട്ടേസിയ' സസ്യകുടുംബാംഗമാണ്. ഇടത്തരം വൃക്ഷമായി വളരുന്ന ഇവ നിത്യഹരിത ഇലച്ചാര്‍ത്തോടെ ധാരാളം ശാഖകളുമായി ആണ് വളര്‍ച്ച.
വേനല്‍ക്കാലമാണ് പ്രധാന പൂക്കാലം ചുവപ്പു നിറത്തിലുള്ള ചെറുപൂക്കള്‍ നിറഞ്ഞ വൃക്ഷവും, ഇവയുടെ ചുവട്ടില്‍ പട്ടു വിരിയിച്ചതുപോലെ പൊഴിഞ്ഞു കിടക്കുന്ന പൂക്കളുടെ ദളങ്ങളും മനോഹരമാണ്. വര്‍ഷത്തില്‍ പല തവണപുഷ്പിക്കുന്ന പതിവും ഈ വൃക്ഷത്തിനുണ്ട്. കായ്കള്‍ വെള്ള നിറമാണ്. പഴങ്ങള്‍ പിങ്കുനിറമാകുമ്പോള്‍ ശേഖരിച്ച് കഴിക്കാം. പോഷകങ്ങള്‍ നിറഞ്ഞ പഴങ്ങളില്‍ നിന്ന് പാനീയങ്ങള്‍ നിര്‍മ്മിക്കുകയും ആകാം. മൂപ്പെത്തിയ കായ്കള്‍ അച്ചാറിടാനും യോഗ്യമാണ്. മലയ് ആപ്പിള്‍ വളര്‍ത്താന്‍ ഇവയുടെ വിത്തുകള്‍ പാകി കിളിര്‍പ്പിച്ച തൈകള്‍ ഉപയോഗിക്കാം. വലിയ വൃക്ഷമായി വളരുന്ന സ്വഭാവമുള്ളതിനാല്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നടണം. കാര്യമായ പരിചരണം ഇല്ലാതെതന്നെ മലയ് ആപ്പിള്‍ നാലഞ്ചുവര്‍ഷം കൊണ്ട് ഫലം തന്നു തുടങ്ങും. രാജേഷ് കാരാപ്പള്ളില്‍, rajeshkarapalli@yahoo.com, Ph: 9495234232(courtesy:mathrubhumi.com/agriculture)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ