കൊച്ചി: ഓര്ഗാനിക് കേരള ചാരിറ്റബിള് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില് സംഘടിപ്പിക്കുന്ന ജൈവ കാര്ഷിക മേളയ്ക്കു ഏപ്രില് 29ന് തുടക്കം കുറിക്കും. ഓര്ഗാനിക് കേരള 2012 എന്ന പേരില് സംഘടിപ്പിക്കുന്ന മേളയില് ജൈവ ഉല്പന്നങ്ങളുടെ മേള ഏപ്രില് 29, 30, മെയ് ഒന്ന് തീയതികളില് എറണാകുളം ടൗണ്ഹാളിലും ജൈവകര്ഷക സംഗമവും ജൈവകൃഷി പരിശീലനവും തേവര എസ്.എച്ച് കോളജിലും നടക്കും. രാജഗിരി ഔട്ട്റീച്ചിന്റെയും തേവര എസ്.എച്ച് കോളജിന്റെയും സഹകരണത്തോടെയാണു ജൈവകാര്ഷിക മേള സംഘടിപ്പിക്കുന്നത്. ജൈവ കാര്ഷികമേളയില് തദ്ദേശീയമായ കിഴങ്ങു വര്ഗങ്ങള്, പഴങ്ങള്, പച്ചക്കറികള്, ഔഷധികള്, സുഗന്ധ വ്യഞ്ജനങ്ങള് എന്നിവയുടെ ഉല്പാദനത്തെയും വിപണനത്തെയും കുറിച്ചും കാര്ഷികമേളയില് വിവരിക്കും. ചേമ്പ്, കാച്ചില്, കൂവ, വിവിധയിനം കിഴങ്ങുവര്ഗങ്ങള്, കോവല്, പപ്പായ, മുരിങ്ങ, ഇരിമ്പന് പുളി, മാങ്ങ, ചക്ക, പേരക്ക തുടങ്ങിയവ വീണ്ടും വീടുകളില് കൃഷി ചെയ്യുന്നതിനുതകുന്ന പരിപാടികള്ക്കു മേളയില് രൂപം നല്കുമെന്നും മേളയുടെ സംഘാടക സമിതി ഭാരാവാഹികളായ പ്രൊഫ. എം.കെ പ്രസാദ്, എം.എം അബ്ബാസ്, പി.പി അലിയാര് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
അല്ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന് കാറ്റിന് വരും
ദിവസങ്ങളില് ശക്തികൂടും. ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ