കോട്ടയം: റബ്ബര്‍ വില നിലവാരം മൊബൈല്‍ ഫോണ്‍ സന്ദേശമായി കുറഞ്ഞനിരക്കില്‍ അറിയാനുള്ള സംവിധാനം റബ്ബര്‍ ബോര്‍ഡ് ഒരുക്കുന്നു. വാര്‍ഷിക വരിസംഖ്യയായി 300 രൂപയോ അര്‍ദ്ധവാര്‍ഷിക വരിസംഖ്യയായി 150 രൂപയോ അടച്ചാല്‍ സേവനം ലഭിക്കും. വരിക്കാര്‍ക്ക് എല്ലാ ദിവസവും അന്താരാഷ്ട്ര വില രാവിലെ 11 മണിക്കും ആഭ്യന്തരവില വൈകീട്ട് 5 മണിക്കും എസ്.എം.എസ്. ആയി ലഭിക്കും.
വരിക്കാരാകാന്‍ താല്‍പ്പര്യമുള്ളവര്‍ പേര്, വിലാസം, പിന്‍കോഡ്, സന്ദേശം ലഭ്യമാകേണ്ട മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ, റബ്ബര്‍ ബോര്‍ഡിന്റെ പേരില്‍ കോട്ടയത്തുമാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്), മാര്‍ക്കറ്റ് പ്രൊമോഷന്‍ വിഭാഗം, സെന്‍ട്രല്‍ലാബ് ബില്‍ഡിങ്, റബ്ബര്‍ ഗവേഷണ കേന്ദ്രം, കോട്ടയം-9 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍: 0481-2353311.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ