മുല്ലപ്പൂക്കളുടെ സുഗന്ധം എല്ലാവരേയും ആകര്‍ഷിക്കും. സുഗന്ധം മാത്രമല്ലാ വെളുപ്പിന്റെ വിശുദ്ധി പേറുന്ന ഈ പുഷ്പങ്ങള്‍ പൂജക്കും ഉപയോഗിക്കും. മുല്ലപ്പൂ വ്യവസായമായി കൊണ്ടുനടക്കുന്നവരുമുണ്ട്. മുല്ല നട്ടുവളര്‍ത്താനും എളുപ്പമാണ്.
മുല്ലകളില്‍ത്തന്നെ പലതരമുണ്ട്. ഏതു തരമാണ് വളര്‍ത്താന്‍ നല്ലതെന്നു തീരുമാനിക്കുകയാണ് ആദ്യമായി വേണ്ടത്. സാധാരണഗതിയില്‍ മുല്ലപ്പൂക്കളുണ്ടാകണമെങ്കില്‍ ധാരാളം വെള്ളമൊഴിക്കണം. എന്നാല്‍ നക്ഷത്രമുല്ല എന്നറിയപ്പെടുന്ന ഒരിനം അധികം വെള്ളമില്ലാതെ തന്നെ വളരുന്നവയാണ്.
ഇവ നടാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തണം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന, എന്നാല്‍ അല്‍പം തണലുളള സ്ഥലമാണ് മുല്ല നടാന്‍ നല്ലത്. ഇവക്ക് പടര്‍ന്നു പന്തലിക്കാനുളള സ്ഥലവുമുണ്ടാകണം.
ആറിഞ്ചു നീളമുള്ള കുഴികളെടുത്ത് മുല്ലച്ചെടി നടാം. നട്ട ശേഷം അല്‍പം വെളളവും വളവുമിടണം. രാത്രിയാണ് വെള്ളമൊഴിക്കാന്‍ നല്ലത്. ചെടികള്‍ വളര്‍ന്നു കഴിഞ്ഞാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ വെളളമൊഴിച്ചാല്‍ മതിയാകും. മുല്ലക്കടയ്ക്കലെ മണ്ണ് ഇടക്കിടെ ഇളക്കിയിടണം.
ചെടി ശരിയായി വളരാന്‍ ഉണങ്ങിയ ഇലകള്‍ പറിച്ചെടുത്തുകളയുകയും ചെടി പാകത്തിന് വെട്ടി നിര്‍ത്തുകയും ചെയ്യണം. ചെടിക്കു ചുറ്റും വളരുന്ന പാഴ്‌ച്ചെടികള്‍ പറച്ചെടുത്തു കളയാന്‍ ശ്രദ്ധിക്കണം.

(courtesy: thatsmalayalam.oneindia.in)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ