കാക്കനാട്: വീട്ടുമുറ്റത്ത് വര്‍ണവസന്തം വിരിയിച്ച് കണ്ണിനും മനസ്സിലും കുളിര്‍മയേകുന്ന ഒരു മനോഹര പൂന്തോട്ടം ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിന് സമീപം താമസിക്കുന്ന ടെസ്സന്‍ ഫ്രാന്‍സിസും ഇത്തരമൊരു ആഗ്രഹത്തോടെയാണ് പൂന്തോട്ട നിര്‍മാണം ആരംഭിച്ചത്.
പക്ഷേ, ടെസ്സന്റെ പൂന്തോട്ടത്തില്‍ റോസിനും മുല്ലയ്ക്കും പകരം ആന്തൂറിയം ചെടികളായിരുന്നു സ്ഥാനം പിടിച്ചത്. ഇപ്പോള്‍ ഈ ആന്തൂറിയം പൂവുകള്‍ വീടിന് അലങ്കാരം നല്‍കുന്നതോടൊപ്പം ടെസ്സന് ഒരു വരുമാനമാര്‍ഗം കൂടിയാണ്.
15 വര്‍ഷത്തോളമായി ടെസ്സന്‍ ആന്തൂറിയം കൃഷി ആരംഭിച്ചിട്ട്. മുപ്പത്തഞ്ച് ഇനത്തില്‍പ്പെട്ട 1500 ലധികം ചെടികള്‍ ഈ ആന്തൂറിയം ശേഖരത്തിലുണ്ട്. ആന്തൂറിയം പൂവുകളും തൈകളും ടെസ്സന്‍ വില്പന നടത്തുന്നു. പൂവുകള്‍ക്ക് വലിപ്പമനുസരിച്ച് 15 രൂപ മുതല്‍ വില ലഭിക്കുമെന്ന് ടെസ്സന്‍ പറയുന്നു. തൈകള്‍ക്കും ആവശ്യക്കാര്‍ നിരവധിയാണ്. 40 രൂപ മുതലാണ് തൈകളുടെ വില.
ചെടികള്‍ക്ക് വളമായി എല്ലാമാസവും ചാണകവെള്ളം നേര്‍പ്പിച്ച് നല്‍കും. ചെടി നടുമ്പോഴും അല്പം ശ്രദ്ധ വേണമെന്നാണ് ടെസ്സന്റെ അഭിപ്രായം. മണല്‍, ചാണകപ്പൊടി, ഇഷ്ടിക, അല്ലെങ്കില്‍ ഓടിന്റെ കഷ്ണങ്ങള്‍ എന്നിവയുടെ മിശ്രിതം തയ്യാറാക്കി ചട്ടിയില്‍ നിറച്ചശേഷമാണ് ചെടി നടുന്നത്.ആന്തൂറിയം കൃഷി കൂടാതെ, മുറ്റത്ത് ഒരു അടുക്കളത്തോട്ടവും നിര്‍മിച്ചിട്ടുണ്ട് ടെസ്സന്‍. ഇവിടെ ചീര, പയര്‍, പാവല്‍, മുളക് എന്നീ പച്ചക്കറികള്‍ വളരുന്നു. ഭാരതമാതാ കോളേജില്‍ അധ്യാപകനായിരുന്ന ഭര്‍ത്താവ് ഫ്രാന്‍സിസിന്റെ പിന്തുണയാണ് ടെസ്സന്റെ വിജയരഹസ്യം. വീട്ടുജോലികള്‍ കഴിഞ്ഞുള്ള സമയം ടെസ്സന്‍ കൃഷി പരിചരണത്തിന് മാറ്റിവച്ചിരിക്കുകയാണ്.

(courtesy: mathrubhumi/agriculture)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ