മലമ്പുഴ സര്‍ക്കാര്‍ മൃഗസംരംക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി 23 ന് പോത്ത് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നടക്കും. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് 0491 2815454 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ട് വരേണ്ടതാണെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു.
Agriculture of Kerala
Agriculture news, കൃഷി സംബന്ധമായ കേരളത്തിലെ ഒട്ടു മിക്ക വിവരങ്ങളും ലഭ്യമാക്കാൻ കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ട്. കൂടുതൽ സൈറ്റ്കൾ അപ്പപ്പോൾ ചേര്‍ക്കുന്നു എന്റ്റെ ഒരു എളിയ കാൽവെയ്പ്. അഗ്രികൾച്ചറൽ വെബ്സൈറ്റ്സ്, ബ്ലോഗ്സ്, ഗവണ്മെന്റ് അഗ്രികള്‍ച്ചര്‍ വെബ്സൈറ്റ്സ് തുടങ്ങിയ ലഭ്യമായ വിവരങ്ങൾ കഴിയുന്നത്ര ഇവിടെ നിങ്ങൾക്കായി ഉൾപെടുത്താൻ ശ്രമിച്ചിട്ടുണ്ട് . ഇവിടേക്ക് കടന്നു വന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നു. വായനക്ക് ശേഷം നിങ്ങളുടെ കൂട്ടുകാര്‍ക്കും, ഈ ബ്ലോഗ്ഗിനെ കുറിച്ച് അറിയ്ക്കൂ !!
adgebra 1
- Agar wood (Oud)
- Biogas - Anert (Govt.)
- Coconut Board !
- Dogs/Puppies
- Ente Krishi
- Forest.Kerala
- Horticulture magazines
- India Coffee
- Indian Horticulture
- Jaiva pachakari
- Karimeen Seeds
- Karshikakealam !
- Kerala Agriculture !
- Kerala Agro
- Kissan Kerala
- Krishikkaran
- Livestock Keralam !
- Matsyafed
- Organic keralam
- Planted Farms !
- Pookalam
- POST SUBMIT GOOGLE
- Redlady papaya !
- Rubber Board !
- Rubber Smoke home !
- Sandesh One - Useful animal instruments !
- State farming corpn.
- Thrissur Dist. Newses !
- Waste mngmnt.
തിങ്കളാഴ്‌ച, ജനുവരി 19, 2026
ഞായറാഴ്‌ച, നവംബർ 30, 2025
കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് ഒരു അടിപൊളി മൊബൈൽ ആപ്പ്!!
🪴കേന്ദ്ര-സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള സൗജന്യ ആപ്പ്*
🪴മണ്ണ്, വിള, കാലാവസ്ഥ, അടിയന്തര മുന്നറിയിപ്പുകൾ എല്ലാം അറിയാം*
കൂടുതൽ വിവരങ്ങൾക്കും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://en.metrojournalonline.com/tech/krishi-vigyan-kendras-kvks-empowering-indian-agriculture-farmers-innovative-mobile-apps/5284.html
ഞായറാഴ്‌ച, നവംബർ 23, 2025
കാർഷിക അറിവുകൾ - മുളക്
വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു.
കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ് നാട്ടിൽ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്.അതുകൊണ്ടു തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്.
കറികള്‍ക്ക് എരിവ് പകരുന്നതിനു പുറമെ ഉയര്‍ന്ന തോതില്‍ ജീവകം ‘എ ‘യും, ജീവകം ‘സി ‘യും ഇതില്‍ അടങ്ങിയിട്ടുണ്ട്. ‘കാപ്സെസിന്‍ ‘ എന്ന രാസവസ്തുവാണ് മുളകിന് എരിവുരസം പകരുന്നത്.```
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
*പ്രധാന ഇനങ്ങൾ*
```ഉജ്ജ്വല, അനുഗ്രഹ, ജ്വാലാമുഖി, ജ്വാലാസഖി, വെള്ളായണി അതുല്യ, കാന്താരിമുളക് , മാലിമുളക്
ഒരു സെന്‍റ് സ്ഥലത്തേക്ക് മുളക് നടുന്നതിനായി 4 ഗ്രാം വിത്ത് ആവശ്യമാണ്. വാരങ്ങള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും ഇടയകലം നല്‍കണം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലതന്നെയാണ്.
മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ്. ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി – നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.
മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്.```
ബുധനാഴ്‌ച, നവംബർ 19, 2025
കൊറിയർ വഴി ലഭിക്കുന്ന ഹൈബ്രിഡ് ബോഗൈൻവില്ല ചെടികൾ നടുന്നതിനുള്ള മാർഗ്ഗങ്ങൾ താഴെക്കൊടുക്കുന്നു
ചെടി തയ്യാറാക്കൽ
* കൊറിയർ പാക്കേജ് ശ്രദ്ധയോടെ തുറക്കുക.
* ചെടിക്ക് ആവശ്യമായ വായു സഞ്ചാരം ലഭിക്കാൻ പാക്കേജിംഗ് മെറ്റീരിയലുകൾ മാറ്റുക.
*നടുന്നതിന് മുൻപ്*
* ചെടിക്ക് ഉടൻ തന്നെ വെള്ളത്തിൽ ഇട്ടു വാക്യരുത്.
* ചെടിക്ക് ക്ഷീണമുണ്ടെങ്കിൽ, നേരിയ രീതിയിൽ നനച്ച് തണലിൽ വെക്കുക.
* ചെടി നടാനായി 6 ഇഞ്ചോ അതിൽ കൂടുതലോ വലിപ്പമുള്ള ഒരു ചെടിച്ചട്ടി തിരഞ്ഞെടുക്കുക.
*പോട്ടിംഗ് മിശ്രിതം*
പോട്ടിംഗ് മിശ്രിതത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:
* ചെടിക്ക് നല്ല നീർവാർച്ച ആവശ്യമാണ്.
* മിശ്രിതത്തിൽ 40% സാധാരണ മണ്ണ്, 30% ചകിരിച്ചോറ്, 20% ഉണങ്ങിയ കാലിവളം, 10% മണൽ എന്നിവ ചേർക്കാം.
* ഇവയെല്ലാം നന്നായി യോജിപ്പിച്ച് പോട്ടിംഗ് മിശ്രിതം തയ്യാറാക്കുക.
*ചെടി നടുന്ന വിധം*
* ചെടിച്ചട്ടിയുടെ അടിയിലുള്ള ദ്വാരത്തിലൂടെ വെള്ളം പുറത്തേക്ക് പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
* ചട്ടിയുടെ അടിയിൽ ഒരു ചെറിയ കല്ല് വെക്കുന്നത് നല്ലതാണ്.
* പോട്ടിംഗ് മിശ്രിതം ചെടിച്ചട്ടിയുടെ പകുതിയിൽ താഴെ നിറയ്ക്കുക.
* ചെടി പാക്കറ്റിൽ നിന്ന് പുറത്തെടുക്കുമ്പോൾ വേരുകൾക്ക് ക്ഷതമേൽക്കാതെ ശ്രദ്ധിക്കുക.
* വേരുകൾക്ക് ചുറ്റുമുള്ള മണ്ണ് അതേപടി നിലനിർത്തുക.
* ചെടി ചട്ടിയുടെ നടുവിൽ വെച്ച് ബാക്കി പോട്ടിംഗ് മിശ്രിതം കൊണ്ട് മൂടുക.
* ചെടിച്ചട്ടിയിൽ നിന്ന് ഒരിഞ്ച് താഴെയായി മണ്ണ് നിറയ്ക്കുന്നത് ആവശ്യത്തിന് വെള്ളമൊഴിക്കാൻ സഹായിക്കും.
*ചെടിച്ചട്ടി മുഴുവൻ ആയോ പുതിയ മുളകൾ വരുന്ന ഭാഗം മാത്രമോ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് വായു കടക്കാത്തവിധം മൂടി വയ്ക്കുക. പുതിയ ഇലകൾ പെട്ടെന്ന് വരാൻ സഹായിക്കും*
*നനയ്ക്കലും പരിപാലനവും*
* ചെടിച്ചട്ടിയിലേക്ക് വെള്ളം ഒഴിച്ച് പോട്ടിംഗ് മിശ്രിതം നനയ്ക്കുക.
* ആദ്യത്തെ ഒരാഴ്ച ചെടി ഭാഗികമായി തണലുള്ള സ്ഥലത്ത് വെക്കുക.
* ഒരാഴ്ചയ്ക്ക് ശേഷം, ചെടിക്ക് നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റാവുന്നതാണ്.
* ബോഗൈൻവില്ല ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്.
* അമിതമായി നനയ്ക്കുന്നത് ഒഴിവാക്കുക. മണ്ണ് ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക.
*ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ കൊറിയർ വഴി ലഭിച്ച ബോഗൈൻവില്ല ചെടി എളുപ്പത്തിൽ നട്ടുപരിപാലിക്കാൻ കഴിയും.*
വ്യാഴാഴ്‌ച, നവംബർ 13, 2025
നാടൻ ജമന്തി ചെടി പരിപാലിക്കുന്നതിനുള്ള പ്രധാന കാര്യങ്ങൾ താഴെക്കൊടുക്കുന്നു:?
സൂര്യപ്രകാശം (Sunlight)
ജമന്തി ചെടികൾക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. ദിവസവും 4-6 മണിക്കൂറെങ്കിലും നേരിട്ടുള്ള വെയിൽ ലഭിക്കുന്നത് നന്നായി പൂവിടാൻ സഹായിക്കും.
*മണ്ണ് (Soil):*
* നന്നായി നീർവാർച്ചയുള്ള മണ്ണാണ് (Well-drained soil) ആവശ്യം. ചകിരിച്ചോറ് (Coco peat), ചാണകപ്പൊടി/കമ്പോസ്റ്റ്, മണൽ എന്നിവ ചേർത്ത പോട്ടിങ് മിശ്രിതം (Potting Mix) ഉപയോഗിക്കുന്നത് നല്ലതാണ്.
*നനയ്ക്കൽ (Watering):*
* മണ്ണ് ഈർപ്പമുള്ളതായി നിലനിർത്തുക, എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. ചട്ടിയിലെ മണ്ണ് ഉണങ്ങി തുടങ്ങുമ്പോൾ മാത്രം നനയ്ക്കുക. അമിതമായി നനയ്ക്കുന്നത് വേരുകൾ അഴുകിപ്പോകാൻ (Root Rot) കാരണമാകും.
*വളം (Fertilizer):*
* ചെടി വളരുന്ന സമയത്തും പൂവിടുന്നതിന് മുൻപും വളം നൽകുന്നത് നല്ലതാണ്.
* ജൈവവളങ്ങളായ ചാണകപ്പൊടി, കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് വെള്ളത്തിൽ കലക്കിയത് എന്നിവ നൽകാം.
* ചെടിക്ക് പൂവിടാൻ തുടങ്ങുമ്പോൾ പൊട്ടാസ്യം കൂടുതലുള്ള വളങ്ങൾ (ഉദാഹരണത്തിന് NPK 19:19:19 പോലുള്ള രാസവളങ്ങൾ നേർപ്പിച്ചത്) നൽകുന്നത് കൂടുതൽ പൂക്കളുണ്ടാകാൻ സഹായിക്കും.
*കൊമ്പ് കോതൽ (Pinching/Pruning):*
ചെറുതായിരിക്കുമ്പോൾ മുകൾഭാഗത്തെ തളിരുകൾ നുള്ളിക്കളയുന്നത് (Pinching) കൂടുതൽ ശാഖകളും (Branches) കൂടുതൽ പൂക്കളും ഉണ്ടാകാൻ സഹായിക്കും.
* പൂക്കൾ വാടി കഴിഞ്ഞാൽ ആ തണ്ടുകൾ മുറിച്ചു നീക്കുന്നത് (Pruning) പുതിയ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
*കീട നിയന്ത്രണം (Pest Control):*
* ഇലപ്പേൻ (Aphids), വെള്ളീച്ച (Whitefly) തുടങ്ങിയ കീടങ്ങളുടെ ആക്രമണം ഉണ്ടാവാറുണ്ട്.
* വേപ്പെണ്ണ എമൽഷൻ (Neem Oil Emulsion), വെളുത്തുള്ളി-കാന്താരി മിശ്രിതം പോലുള്ള ജൈവ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാം.
*കൃത്യമായ പരിചരണം നൽകിയാൽ ജമന്തി ചെടിയിൽ ധാരാളം പൂക്കൾ ഉണ്ടാകും.*👍
ഡെൻഡ്രോബിയം ഓർക്കിഡ് പരിചരണം വളരെ എളുപ്പമാണ്.?
ഡെൻഡ്രോബിയം ഓർക്കിഡ് പരിചരണം വളരെ എളുപ്പമാണ്. തുടക്കക്കാർക്ക് പോലും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒരു ഓർക്കിഡ് ഇനമാണിത്. കേരളത്തിലെ കാലാവസ്ഥ ഡെൻഡ്രോബിയം ഓർക്കിഡിന് വളരെ അനുയോജ്യമാണ്.*
*നടീൽ രീതി*
* ഡെൻഡ്രോബിയം ഓർക്കിഡ് നടാൻ സാധാരണയായി ഉപയോഗിക്കുന്നത് ചകിരി മുറിച്ചതാണ്. കരിക്കട്ട, ഓടിന്റെ കഷണങ്ങൾ, ചെറിയ കല്ലുകൾ എന്നിവയും ഉപയോഗിക്കാം.
* ചകിരി മുറിച്ചത് 2-3 ദിവസം വെള്ളത്തിൽ കുതിർത്ത് കറ കളഞ്ഞതിനുശേഷം ഉപയോഗിക്കുക.
* ചട്ടിയുടെ അടിയിൽ വായു സഞ്ചാരത്തിനായി ഓടിന്റെ കഷണങ്ങളോ വലിയ ചകിരി പീസുകളോ നിരത്തുക.
* ചെടി ചട്ടിയുടെ നടുവിൽ വെച്ച് ബാക്കിയുള്ള സ്ഥലങ്ങളിൽ ചകിരിയും കരിക്കട്ടയും നിറയ്ക്കുക. വേരുകൾക്ക് വളരാനും വായു കടക്കാനും ആവശ്യത്തിന് സ്ഥലം നൽകണം.
* ചിലർ മരക്കഷണങ്ങളിൽ വെച്ചും ഡെൻഡ്രോബിയം വളർത്താറുണ്ട്. ഇത് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് സമാനമാണ്.
*പരിപാലന നുറുങ്ങുകൾ*
*സൂര്യപ്രകാശം:*
ഡെൻഡ്രോബിയം ഓർക്കിഡിന് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. രാവിലെയും വൈകുന്നേരവും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തോ, 50-70% തണലുള്ള സ്ഥലത്തോ വെക്കുന്നതാണ് ഉത്തമം. നേരിട്ടുള്ള സൂര്യപ്രകാശം ചെടിയുടെ ഇലകൾക്ക് പൊള്ളലേൽക്കാൻ കാരണമാകും.
*നനയ്ക്കൽ:*
ഓർക്കിഡുകൾക്ക് അമിതമായി വെള്ളം ഒഴിക്കുന്നത് ഒഴിവാക്കണം. ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. നനയ്ക്കുമ്പോൾ ചെടിയുടെ വേരുകളിലൂടെയും മീഡിയത്തിലൂടെയും നന്നായി വെള്ളം ഒഴുകിപ്പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
കടുത്ത വേനൽക്കാലത്ത് ദിവസവും നനയ്ക്കാം. ചെടിച്ചട്ടിയിലെ മീഡിയം ഉണങ്ങിയ ശേഷം മാത്രം നനയ്ക്കുക.
*വളം:*
ചെടിയുടെ വളർച്ചാ സമയത്ത് ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ നേർപ്പിച്ച രാസവളങ്ങൾ നൽകാം. പൂവിടാൻ തുടങ്ങുമ്പോൾ ഫോസ്ഫറസ് കൂടുതലുള്ള വളങ്ങൾ നൽകുന്നത് നല്ലതാണ്. ഓർഗാനിക് വളങ്ങളും ഉപയോഗിക്കാം.
*കീടബാധ:*
ഡെൻഡ്രോബിയം ഓർക്കിഡിന് സാധാരണയായി രോഗങ്ങൾ വരാൻ സാധ്യത കുറവാണ്. എങ്കിലും മീലിബഗ്സ്, സ്പൈഡർ മൈറ്റ്സ് തുടങ്ങിയ കീടങ്ങൾ ആക്രമിച്ചാൽ, മദ്യത്തിൽ മുക്കിയ പഞ്ഞിയോ സോപ്പുലായനിയോ ഉപയോഗിച്ച് വൃത്തിയാക്കാം
ഞായറാഴ്‌ച, നവംബർ 02, 2025
തക്കാളി കൃഷി ടിപ്സ്
തക്കാളി കൃഷി യുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ ഇവിടെ ചേര്‍ത്തിട്ടുണ്ട്. തക്കാളി വാട്ട രോഗം (bacterial wilt), കൃഷി ചെയ്യുന്ന വിധം തുടങ്ങിയവ. ഇനി നമുക്ക് ഇവയില്‍ നിന്നും മെച്ചപ്പെട്ട വിളവു എങ്ങിനെ ലഭിക്കും എന്ന് പരിശോധിക്കാം.```
*വിത്തുകള്‍*
വളരെ പ്രധാനമായ കാര്യമാണിത്. നല്ല വിത്തുകള്‍ തിരഞ്ഞെടുത്തു കൃഷി ചെയ്യാന്‍ ശ്രമിക്കുക്ക. ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് തുടങ്ങിയവ നമുക്ക് പറ്റിയ വിത്തുകളാണ്. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഇനങ്ങളാണ് ഇവ.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
തക്കാളി വിത്തുകള്‍ കേരള കാര്‍ഷിക സര്‍വകലാശാല, സീഡ് അതോറിറ്റി, വി.എഫ്.പി.സി.കെ, കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ , കൃഷി ഭവനുകള്‍ ഇവ വഴി ലഭ്യമാണ്. കടയില്‍ നിന്നു വാങ്ങിയ തക്കാളിയുടെ അരികള്‍ കഴിവതും ഒഴിവാക്കുക, ഹൈബ്രിഡ് ഇനങ്ങള്‍ ആണെങ്കില്‍ വലിയ വിളവു അവയില്‍ നിന്നും ലഭിക്കില്ല.
സൂര്യപ്രകാശം നന്നായി ലഭിക്കണം, മെച്ചപ്പെട്ട വിളവു ലഭിക്കാന്‍ ഇത് സഹായിക്കും. തക്കാളി കൃഷിയിലെ പ്രധാന രോഗങ്ങള്‍ ആണ്, മുകളില്‍പ്പറഞ്ഞ വാട്ട രോഗം. വെളുത്ത നിറത്തിലുള്ള ഈച്ചയുടെ ആക്രമണം ഇതില്‍ കൂടുതലാണ്. മഞ്ഞക്കെണി അതിനായി ഉപയോഗിക്കാം, കഴിഞ്ഞ പോസ്റ്റില്‍ മഞ്ഞക്കെണി തയ്യാറാക്കുന്ന വിധം പ്രതിപാധിച്ചിട്ടുണ്ട്.
പൂക്കള്‍ കൊഴിഞ്ഞു പോകുക, മഞ്ഞ നിറത്തില്‍ ഉണങ്ങി കായ ആകാതെ നഷ്ട്ടപ്പെടുക. Thakkali കൃഷിചെയ്യുന്ന ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു വിഷയമാണിത് (ചിത്രം നോക്കുക). സൂഷ്മമൂലകങ്ങളുടെ അഭാവം ആണ് ഇതിനു കാരണം.
ഇവിടെ ഇത്തിരി അജൈവം ആകാം, ഏതെങ്കിലും മൈക്രോ ന്യൂട്രിയന്റ്റ് സപ്ലിമെന്റ് നല്‍കിയാല്‍ കായ കൊഴിഞ്ഞുപോകല്‍ നിയന്ത്രിക്കാന്‍ സാധിക്കും. കൃഷിവിജ്ഞാന കേന്ദ്രങ്ങള്‍ ഇത്തരം മൈക്രോ ന്യൂട്രിയന്റ്റ് സപ്ലിമെന്റുകള്‍ പുറത്തിറക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള കാര്‍ഡ് – കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമായ ഒന്നാണ് ” വെജിറ്റബിള്‍ മാജിക്.
(post courtesy 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻)
വെള്ളിയാഴ്‌ച, ഒക്‌ടോബർ 24, 2025
മഴക്കെടുതി മുന്നറിയിപ്പ്; കൃഷിവകുപ്പ് ജില്ലാ തല കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം; അടിയന്തിര സഹായ നമ്പർ ഇതാ..
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴകള്‍ മൂലം കാർഷിക വിളകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നറിയിപ്പായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കി. വലിയ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്യാനും, ബന്ധപ്പെട്ട സഹായ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കാനും ജില്ലാ തല കണ്‍ട്രോള്‍ റൂമുകള്‍ പ്രവർത്തനസജ്ജമാണ്. മലപ്പുറം ജില്ലാ നമ്പർ ഇതാണ് 9447227231.
കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാൻ കൃഷിവകുപ്പ് എയിംസ് പോർട്ടലും വെബ്‌സൈറ്റുകളും സജ്ജമാണ്. വിശദ വിവരങ്ങള്‍ക്കായി സന്ദർശിക്കുക: www.aims.kerala.gov.in, www.keralaagriculture.gov.in.
മഴക്കെടുതി മൂലം കാർഷിക മേഖലക്ക് വരാനുള്ള ബാധ പ്രതിരോധിക്കുന്നതും, കർഷകർക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും ഈ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ്. കർഷകർ തല്‍ക്ഷണം അധികൃതർക്കു സമീപിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.
സർക്കാർ വകുപ്പുകള്‍ നിരന്തരം പ്രദേശങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. കർഷകർ സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ വിളകള്‍ സംരക്ഷിക്കാൻ മുൻകരുതലുകള്‍ സ്വീകരിക്കണം. എല്ലാ വിവരങ്ങളും എയിംസ് പോർട്ടലിലും വെബ്‌സൈറ്റിലും ലഭ്യമാണ്.
നെൽ കർഷകരുടെ ശ്രദ്ധക്ക്?
തുടർച്ചയായ മഴ കാരണം നമ്മുടെ നെൽപാടങ്ങളിൽ ബാക്ടീരിയൽ ഇലകരിച്ചിൽ (Bacterial Leaf Blight) രോഗം പടരാൻ വലിയ സാധ്യതയുണ്ട്.
നമ്മുടെ വിളകളെ ജൈവരീതിയിൽ സംരക്ഷിക്കാൻ പ്രകൃതിദത്തമായ ഈ മാർഗ്ഗങ്ങൾ ശ്രദ്ധിക്കാം.
നെൽച്ചെടികൾക്ക് കരുത്ത് നൽകാനും രോഗാണുക്കളെ തുരത്താനും ഈ മൂന്ന് കാര്യങ്ങൾ കൃത്യമായി പാലിക്കുക:
*1.വെള്ളം നിയന്ത്രിക്കൽ (ജല പരിപാലനം*
* പാടങ്ങളിൽ വെള്ളം
കെട്ടിനിൽക്കുന്നത് രോഗം പടരാനുള്ള പ്രധാന കാരണമാണ്.
* മഴ മാറിനിൽക്കുന്ന സമയങ്ങളിൽ, കെട്ടിക്കിടക്കുന്ന വെള്ളം ഇടയ്ക്കിടെ തുറന്നുവിട്ട് പാടം ഭാഗികമായി ഉണക്കുക. വെള്ളക്കെട്ട് ഒഴിവാക്കുന്നത് രോഗാണുക്കളുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കും.
2 *. പ്രകൃതിയുടെ കാവൽ (ബ്ലീച്ചിംഗ് പൗഡർ/ചാണകം* )*
* * പാടത്തേക്ക് വെള്ളം കയറുന്നിടത്ത് പ്രതിരോധം തീർക്കുക.
* ബ്ലീച്ചിംഗ് പൗഡർ (ഒരു ഏക്കറിന് 2 കിലോ) ചെറിയ തുണി കിഴികളാക്കി വെള്ളത്തിലിടുക. ഇത് വെള്ളത്തിലൂടെ വരുന്ന രോഗാണുക്കളെ തടയും.
* അല്ലെങ്കിൽ, പച്ചച്ചാണകം കിഴി കെട്ടിയോ, ചാണക സ്ലറി തെളിയൂറ്റിയെടുത്തോ വെള്ളം വരുന്ന ചാലിൽ വെക്കുന്നത് മികച്ച പ്രതിരോധമാണ്.
ഓർക്കുക! രോഗം വരാതെ നോക്കുന്നതാണ് ഏറ്റവും നല്ല ചികിത്സ !🌾
രോഗലക്ഷണങ്ങൾ കാണുമ്പോൾ കൃഷിഭവനിൽ അറിയിച്ച് പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക.
കൃഷി ഓഫീസർ
കൃഷിഭവൻ അങ്ങാടിപ്പുറം.
ശനിയാഴ്‌ച, ഒക്‌ടോബർ 11, 2025
തെങ്ങിന്റെ വളപ്രയോഗം:
2026 ആകുമ്പോൾ ഒരു കിലോ തേങ്ങക്ക് 100 rs ചിലപ്പോൾ 150 rs മുകളിൽ വില പോകും 😊
തെങ്ങിന്റെ വളപ്രയോഗം:
വലിയ, കായ ഉള്ള ഒരു തെങ്ങിന്റെ വളപ്രയോഗം ആണ് പറയാൻ പോകുന്നത്...
തെങ്ങിന്റെ വളപ്രയോഗം, ഒന്നാം ഘട്ടം.. ചെയ്യെണ്ട മാസം മെയ് അവസാനത്തോടെ
തെങ്ങിന്റെ തടം തുറന്ന് (താഴെ ഫോട്ടോയിൽ ഉള്ളത് പോലെ ) 2കി. കുമ്മായം അല്ലെങ്കിൽ ഡോളോമൈറ്റ് തെങ്ങിന്റെ തടത്തിൽ വിതറി ഇടുക.(ചെറിയ തെങ്ങുകൾക്കു ഇതിന്റെ നാലിൽ ഒന്ന് മതി )ശേഷം തൂപ്പ് ( പച്ചിലവളം), ഉണങ്ങിയ ചപ്പുചവറുകൾ എന്നിവ തെങ്ങിന്റെ തടത്തിൽ ഇട്ടു കൊടുക്കാം.
15 or 20 ദിവസം കഴിഞ്ഞു ബാക്കി വളങ്ങൾ ചേർത്ത് കൊടുക്കാം
താഴെ പറയുന്നതാണ് അപ്പോൾ കൊടുക്കേണ്ട വളങ്ങൾ...
1) വേപ്പിൻ പിണ്ണാക്ക് - 1 kg
2) എല്ലുപൊടി - 2kg
3) ചാണകപ്പൊടി - 5 -10kg
ഒരു വർഷം പ്രായമായ തെങ്ങിൻ തൈകൾക്ക് മേൽപ്പറഞ്ഞതിന്റെ മൂന്നിലൊന്ന് ചേർത്തു കൊടുക്കുക. 2 വർഷം പ്രായമായതിന് മുന്നിൽ 2ഭാഗം. മൂന്നാം വർഷം മുതൽ ഫുൾഡോസ് കൊടുക്കാം.
NB... ഇതൊക്കെ കൊടുത്ത ശേഷം താഴെ കാണുന്നപോലെ തന്നെ തെങ്ങിന്റെ തടം നിർത്തണം , അത് മൂടരുത്
NB.. മുകളിൽ പറഞ്ഞ അളവ് കുറച്ചു കൂടിയാലും കൂടിയാലും കുറഞ്ഞാലും no pblm.... പച്ചില കിട്ടുന്നതൊക്കെ ഈ തടത്തിൽ ഇട്ടു കൊടുക്കുന്നത് നല്ലതാണ് (മഴ ഉള്ളപ്പോൾ തന്നെ )
NB... മഴ കുറയുമ്പോൾ (ഏകദേശം സെപ്റ്റംബർ മാസത്തോടെ) ഒരു കെജി പൊട്ടാഷ് (ജൈവ വളം വേണ്ടവർക്ക് ജൈവ പൊട്ടാഷ് യൂസ് ചെയാം )കൊടുക്കുക , ശേഷം , ശേഷം ഒരു മാസം (20 ദിവസം കഴിഞ്ഞാലും മതി )കഴിഞ്ഞു ബോറാക്സ് (ബോറോൺ കിട്ടാൻ )50 gm കൊടുകാം ... ഡിസംബറിൽ 1.5 കെജി കല്ലുപ്പ് കൂടി ഇട്ടു തടം പൂർണമായി കൊത്തി മൂടുക ....ജനുവരി മുതൽ തെങ്ങുകൾക് ജലസേചനം നിര്ബന്ധമാണ്..
മഴ ഉള്ള സമയത്ത് ഇടയ്ക്കു one kg രാസവളം (18:9:18) കൂടി കൊടുക്കുന്നത് നല്ലതാണ് (വലിയ തെങ്ങുകൾക്കു ഈ അളവ്)
NB... ഇങ്ങനെയൊക്കെ ചെയ്താൽ നല്ലപോലെ തേങ്ങാ കിട്ടും,ചെയ്ത വർഷം തന്നെ റിസൾട്ട് കിട്ടില്ല അടുത്ത വർഷം അല്ലെങ്കിൽ വരും വർഷങ്ങളിൽ ആയിരിക്കും റിസൾട്ട്
*പൊസ്റ്റ് കടപ്പാട് കൃഷി ഗ്രൂപ്പ് *
ഞായറാഴ്‌ച, സെപ്റ്റംബർ 28, 2025
കാർഷിക അറിവുകൾ -വാഴ - നേന്ത്രൻ ഇനങ്ങൾ
🎋🌱🎋🌱🎋🌱🎋🌱
*കാർഷിക അറിവുകൾ*
🎋🌱🎋🌱🎋🌱🎋🌱
*🌴വാഴ🌴*
*നേന്ത്രൻ ഇനങ്ങൾ :*
```നെടുനേന്ത്രൻ, സാൻസിബാർ, ചെങ്ങാലിക്കോടൻ, മഞ്ചേരി നേന്ത്രൻ, ബിഗ് എബാംഗ.```
*പഴമായി ഉപയോഗിക്കുന്ന ഇനങ്ങള്‍ :*
```മോണ്‍സ്മേരി, റോബസ്റ്റ, ജയന്‍റ് ഗവർണർ, ഡ്വാർഫ് കാവൻഡിഷ്, ചെങ്കദളി, പൂവൻ, പാളയംകോടൻ, ഞാലിപ്പൂവൻ, അമൃത് സാഗർ, ഗ്രോസ്മിഷൻ, കർപ്പൂരവള്ളി, പൂങ്കള്ളി, കൂമ്പില്ലാകണ്ണൻ, ചിനാലി, ദൂത്ത്സാഗർ, BRS-1, BRS-2, യങ്ങാം ബി, കെ. എം. 5.```
*കറിക്കായി ഉപയോഗിക്കുന്ന ഇനങ്ങള്‍ :*
```മൊന്തന്‍, നേന്ത്രപ്പടത്തി, ബത്തീസ,കാഞ്ചികേല. കാർഷിക സർവ്വകലാശാല ഉരുത്തിരിച്ചെടുത്ത BRS-1, BRS-2 .```
*കറിക്കായും പഴമായും ഉപയോഗിക്കുന്ന ഇനങ്ങള്‍ :*
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
```നേന്ത്രന്‍, സാന്‍സിബാര്‍.
ഞാലിപ്പൂവന്‍, റോബസ്റ്റ, ബി.ആര്‍.എസ് 1, ബി.ആര്‍.എസ്. 2 എിവ തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനനുയോജ്യമാണ്. കീടരോഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിരോധ ശക്തിയുള്ള ഇനമാണ് ദുത്സാഗര്‍.```
*നടീൽ കാലം*
```നല്ല വളക്കൂറുള്ള ഈര്‍പ്പമുള്ള മണ്ണാണ് വാഴക്കൃഷിക്കു പറ്റിയത്.
മഴയെ ആശ്രയിച്ചുള്ള കൃഷി - ഏപ്രില്‍ -മേയ്
ജലസേചനം ആശ്രയിച്ചുള്ള കൃഷി - ആഗസ്റ്റ് - സെപ്റ്റംബര്‍
നട്ട് ഏഴുമാസം കഴിഞ്ഞു കുല വരു സമയത്തു കഠിനമായ ഉണക്കുണ്ടാകാത്ത തരത്തില്‍ നടീല്‍ സമയം ക്രമീകരിക്കണം.```
*കൃഷി രീതി*
```സമുദ്രനിരപ്പിലുള്ള സ്ഥലങ്ങള്‍ മുതല്‍ 1000 മീറ്റര്‍ ഉയരത്തില്‍ വരെ സ്ഥിതി ചെയ്യുന്ന ആര്‍ദ്രതയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളാണ് വാഴകൃഷിക്ക് ഏറ്റവും അനുയോജ്യം. സമുദ്ര നിരപ്പില്‍ നിന്നും 1200 മീ. ഉയരമുള്ള പ്രദേശങ്ങളില്‍ വരെ വാഴ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഉയരം കൂടുതലുള്ള സ്ഥലങ്ങളില്‍ വളര്‍ച്ച കുറവായിരിക്കും. വളര്‍ച്ചയ്ക്ക് ഏറ്റവുമനുയോജ്യമായ താപനില 27 ഡിഗ്രി സെല്‍ഷ്യസാണ് നല്ല ഫലഭൂയിഷ്ടമായ ഈര്പ്പാംശമുള്ള മണ്ണാണ് വാഴകൃഷിക്ക് ഏറ്റവും നല്ലത്.```
*കൃഷിക്കാലം*
```മഴയെ ആശ്രയിച്ച് ഏപ്രില്‍ - മേയ് മാസങ്ങളിലും ജലസേചിത വിളയായി ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലും നടാം. പ്രാദേശികമായി നടീല്‍ കാലം ക്രമപ്പെടുത്തേണ്ടതാണ്. നല്ല മഴക്കാലത്തും കടുത്ത വേനലിലും വാഴ നടുന്നത് നല്ലതല്ല. ഉയര്‍ന്ന താപനിലയും വരള്‍ച്ചയും വിളവിനെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍, നട്ട് ഏഴെട്ടു മാസം കഴിഞ്ഞ് കുല പുറത്ത് വരുന്ന സമയത്ത്, ഇത് ഒഴിവാക്കുന്ന രീതിയില്‍ നടീല്‍ സമയം ക്രമികരിക്കേണ്ടാതാണ്```
*ഇനങ്ങള്‍*
```നേന്ത്രന്‍ - നെടുനേന്ത്രന്‍, സാന്‍സിബാര്‍, ചെങ്ങാലിക്കൊടന്‍, മഞ്ചേരി നേന്ത്രന്‍
പഴത്തിനായി ഉപയോഗിക്കുന്നവ – മോണ്‍സ് മേരി, റോബസ്റ്റ, ഗ്രാന്‍റ് നെയിന്‍, ഡാര്ഫ് കാവന്‍ഡിഷ്, ചെങ്കദളി, പാളയംകോടന്‍, ഞാലിപ്പൂവന്‍, അമൃതസാഗര്‍, ഗ്രോമിഷേല്‍, കര്പ്പൂരവള്ളി, പൂങ്കള്ളി, കൂമ്പില്ലാകണ്ണന്‍, ചിനാലി, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, പൂവന്‍, കപ്പ വാഴ.
കറിക്കായി ഉപയോഗിക്കുന്നവ – മൊന്തന്‍, ബത്തീസ്, കാഞ്ചികേല, നേന്ത്രപടറ്റി
(കുറിപ്പ് – ഇതില്‍ മഞ്ചേരി നേന്ത്രന്‍ -2, ദുധ് സാഗര്‍, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ക്ക് സിഗറ്റോഗ ഇലപ്പുള്ളി രോഗത്തിനെതിരെ താരതമ്യെന രോഗപ്രതിരോധ ശേഷിയുണ്ട്.)
ഞാലിപ്പൂവന്‍, കര്പ്പൂരവള്ളി, കൂമ്പില്ലാകണ്ണന്‍, കാഞ്ചികേല എന്നീ ഇനങ്ങള്‍ക്ക് കുറുനാമ്പ് രോഗത്തിനെതിരെ താരതമ്യെന പ്രതിരോധ ശേഷിയുണ്ട്.
ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, എന്നീ ഇനങ്ങള്‍ മഴക്കാല വിളയായും ജലസേചനത്തെ ആശ്രയിച്ചും തെങ്ങിന്‍ തൂപ്പുകളില്‍ ഇടവിളയായും നടാന്‍ അനുയോജ്യമാണ്. ദുധ് സാഗര്‍ എന്നാ ഇനത്തിന് പ്രധാനപ്പെട്ട എല്ലാ കീടരോഗങ്ങള്‍ക്കെതിരെയും പ്രതിരോധ ശേഷിയുണ്ട്. ബോഡ് ലസ് അല്‍ട്ടഫോര്‍ട്ട് എന്നയിനം ഹൈറേഞ്ചുകള്‍ക്ക് അനുയോജ്യമാണ്.
*നിലമൊരുക്കല്‍*
ഉഴുതോ കിളച്ചോ നിലമൊരുക്കി കുഴികള്‍ തയ്യാറാക്കുക. മണ്ണിന്‍റെ തരം വാഴയിനം, ഭുഗര്ഭ ജലനിരപ്പ്, എന്നിവയനുസരിച്ച് കുഴിയുടെ വലിപ്പം വ്യത്യാസപ്പെടും. പൊതുവേ 50 x 50 സെ. മീറ്റര്‍ അളവിലുള്ള കുഴികളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ കൂന കൂട്ടി വേണം കന്നു നടാന്‍.```
*കന്നുകള്‍ തെരഞ്ഞെടുക്കല്‍*
മൂന്നോ നാലോ മാസം പ്രായമുള്ള ആരോഗ്യമുള്ള സുചികന്നുകളാണ് നടാന്‍ തെരഞ്ഞെടുക്കേണ്ടത്. കുല വെട്ടി കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ കന്നുകള്‍ ഇളക്കിഎടുക്കണം.നേന്ത്രവാഴ നടുമ്പോള്‍ മാണത്തിന് മുകളില്‍ 15 മുതല്‍ 20 സെ. മീറ്റര്‍ ശേഷിക്കത്തക്കവണ്ണം കന്നിന്റെ മുകള്‍ ഭാഗം മുറിച്ചു കളഞ്ഞശേഷം നടണം. അതോടൊപ്പം വേരുകളും വലിപ്പമുള്ള പാര്ശ്വമുഖങ്ങളും കേടുള്ള മാണ ഭാഗങ്ങളും നീക്കം ചെയ്യണം.
നിമവിരബാധ തടയുന്നതിനായി കന്നുകള്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ 10 മിനിറ്റ് മുക്കി വയ്ക്കണം. അതിനു ശേഷം ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ മുക്കിയെടുത്ത് മൂന്നു നാലു ദിവസം വെയിലത്ത് വച്ച്ച്ചുണക്കണം.. ഇപ്രകാരം ഉണക്കിയ കന്നുകള്‍ 15 ദിവസത്തോളം തണലില്‍ സൂക്ഷിക്കാവുന്നതാണ്. നടുന്നതിന് മുമ്പ് അര മണി ക്കൂര് 2% സ്യൂഡോമോണസ് ഫ്ളുറസന്‍സ് ലായനിയില്‍ മുക്കി വയ്ക്കുന്നത് ഗുണകരമാണ്.
വിവിധയിനം വാഴകളുടെ തെരഞ്ഞെടുത്ത എക്കോ ടൈപ്പുകളിലും ഉലപാധിപ്പിച്ച്ച്ച നല്ല ഗുണമേന്മയുള്ള രോഗ കീടബാധയില്ലാത്ത ഓരോ തരത്തിലുള്ള ടിഷ്യുകള്‍ച്ചര്‍ തൈകള്‍ കൃഷി ചെയ്യുന്നത് വാഴയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കും.```
*നടീല്‍*
```വാഴക്കുഴിയുടെ നടുവിലായി കന്നുകള്‍ കുത്തി നിറുത്തി കണ്ണിന്റെ മുകള്‍ ഭാഗം മണ്ണിന്‍റെ ഉപരിതലത്തില്‍ നിന്നും 5 സെ. മിറ്റര്‍ ഉയര്ന്നു നില്‍ക്കുന്ന രീതിയില്‍ നടുക. ജൈവവളങ്ങളും ട്രൈക്കോഡര്‍മ ഹാര്‍സിയാനം എന്ന ജീവാണുവും 100 : 1 എന്നഅനുപാതത്തില്‍ നടുന്നതിന് മുന്‍പ് കുഴികളില്‍ ചേര്‍ക്കുക. കന്നിന് ചുറ്റിനും മണ്ണ്‍ അമര്‍ത്തികൂട്ടണം```
വളപ്രയോഗം
കാലി വളമോ, കമ്പോസ്റ്റോ, പച്ചിലകളോ വാഴയൊന്നിനു 10 കി. ഗ്രാം എന്ന തോതില്‍ നടുമ്പോള്‍ ചേര്‍ക്കണം.
500 ഗ്രാം കുമ്മായം കുഴികളില്‍ ചേര്‍ത്ത് വിഘടിക്കുന്നതിന് അനുവദിക്കുക.
മണ്ണിരവളം കുഴിയൊന്നിനു 2 കിലോ എന്ന തോതില്‍ ചേര്‍ത്തുകൊടുക്കുക .
കപ്പലണ്ടി പിണ്ണാക്ക് /വേപ്പിന്‍ പിണ്ണാക്ക് കുഴിയൊന്നിനു 1 കി. ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കുക.
നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, ജീവാണു വളങ്ങള്‍ - പിജിപിആര്‍ മിശ്രിതം -1 എന്നിവ കുഴിയൊന്നിനു 50 മുതല്‍ 100 ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് ചേര്‍ക്കേണ്ടതാണ്. ജീവാണു വളം 5 കിലോ കാലിവളവുമായി ചേര്‍ത്തുവേണം ഉപയോഗിക്കേണ്ടത്. വളപ്രയോഗ സമയത്ത് മണ്ണില്‍ ആവശ്യത്തിനു ഈര്‍പ്പമുണ്ടെന്ന്‍ ഉറപ്പാക്കണം.
പഞ്ചഗവ്യം 3% വീര്യത്തില്‍, നട്ട് 3,6,9 മാസങ്ങളിലായി, ഇലകളില്‍ തളിച്ചു കൊടുക്കണം. നട്ടു കഴിഞ്ഞ് ചണമ്പ് / ഡയ്ഞ്ച / വന്‍പയര്‍ എന്നീ പച്ചിലവള വിളകളുടെ വിത്തുകളിലേതെങ്കിലും ഒന്ന്‍ ഹെക്ടറിന് 50 കി. ഗ്രാം എന്ന തോതില്‍ (ഒരു ചെടിയ്ക്ക് 20 ഗ്രാം ലഭിക്കത്തക്കവിധം വിതയ്ക്കണം). വിതച്ച് 40 ദിവസത്തിനു ശേഷം ഇവ മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. പച്ചില വള വിളകളുടെ വിത വീണ്ടും ആവര്‍ത്തിച്ചു 40 ദിവസം കഴിഞ്ഞ് വീണ്ടും മണ്ണില്‍ ചേര്‍ത്തു കൊടുക്കുക. വാഴയില, കുലത്തണ്ട് എന്നിവ കൊണ്ടുണ്ടാക്കുന്ന കമ്പോസ്റ്റില്‍ പൊട്ടാസ്യത്തിന്റെ അംശം ധാരാളമായുണ്ട്. ജൈവവാഴ കൃഷിയില്‍ തോട്ടങ്ങളില്‍ തന്നെ വെര്‍മി കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നു.
നട്ടു കഴിഞ്ഞ് രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളില്‍ 2 തുല്യ തവണകളായി ജൈവ വളങ്ങള്‍ ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.```
*ജലസേചനം*
വേനല്‍മാസങ്ങളില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ നനയ്ക്കണം
നല്ല നീര്‍വാര്ചച്ച ഉറപ്പാക്കുകയും വെള്ളക്കെട്ട് ഒഴിവാക്കുകയും വേണം.
മണ്ണിന്‍റെ സ്വഭാവം അനുസരിച്ച് ഓരോ വിളക്കാലത്തും 6 മുതല്‍ 10 തവണ ജലസേചനം നടത്തേണ്ടതാണ്.
ഭൂഗര്‍ഭ ജലോപരിതലം താഴ്ന്ന പ്രദേശങ്ങളില്‍, ഒക്റ്റോബര്‍ മാസത്തില്‍ നടുന്ന നേന്ത്രന്, വേനല്‍ക്കാലത്ത് 2 ദിവസത്തിലൊരിക്കല്‍ ചെടിയൊന്നിനു 40 ലിറ്റര്‍ ജലസേചനം നടത്തുന്നത്, കുല തൂക്കം കൂട്ടുന്നതിനും ഫലപ്രദമായി ജലം ഉപയോഗിക്കുന്നതിനും സഹായിക്കും. വാഴ തടങ്ങളില്‍ വയ്ക്കോല്‍ കൊണ്ട് പുതയിടുന്നതും കുല നന്നാകുന്നതിന് സഹായിക്കും.```
*കള നിയന്ത്രണം*
```വിലയുടെ ആദ്യഘട്ടങ്ങളില്‍, വന്‍പയര്‍ ഇടവിളയായി കൃഷി ചെയ്യുന്നത് കളനിയന്ത്രണത്തിന് സഹായിക്കും. കളയുടെ ആധിക്യമനുസരിച്ച്ച് 4-5 തവണ ഇടയിളക്കുന്നത് കളകളെ നിയന്ത്രിക്കും. ആഴത്തില്‍ ഇടയിളക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കുല വിരിഞ്ഞതിനുശേഷം വാഴയിട ഇളക്കുന്നത് നല്ലതല്ല. ഇടവിളയായി പച്ചിലവളച്ചെടികള്‍ നടുന്നതും പുതയിടുന്നതും കളനിയന്ത്രണത്തിനെ സഹായിക്കും.```
*കന്നു നശീകരണം*
```കുലകള്‍ വിരിയുന്നതുവരെയുണ്ടാകുന്ന കന്നുകള്‍ മാതൃവാഴയ്ക്ക് ദോഷം വരാത്ത രീതിയില്‍ നശിപ്പിക്കണം. വാഴക്കുല വിരിഞ്ഞതിനു ശേഷം വരുന്ന ഒന്നോ രണ്ടോ കന്നുകള്‍ നിലനിര്‍ത്താം.```
*ഇടവിളകള്‍*
```വാഴത്തോട്ടത്തില്‍ ഇടവിളയായി ചീര, ചേമ്പ്, ചേന തുടങ്ങിയവ ജൈവ രീതിയില്‍ ആദായകരമായി കൃഷി ചെയ്യാം.```
*സസ്യസംരക്ഷണം*
*കീടങ്ങള്‍*
*തടതുരപ്പന്‍ പുഴു*
```വാഴകൃഷിയ്ക്ക് ഏറ്റവും വലിയ ഭീഷണിയായിട്ടുള്ള കീടമാണ് ഇത്. വാഴ നട്ട് ആറാം മാസം മുതല്‍ ഇതു ചെടിയെ ആക്രമിക്കുന്നു. പെണ്‍ വണ്ടുകള്‍ വാഴയുടെ തട/പിണ്ടിയില്‍ കുത്തുകളുണ്ടാക്കി പോളകള്‍ക്കുള്ളിലെ വായു അറകളില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന തടിച്ച പുഴുക്കള്‍ വാഴത്തടയുറെ ഉള്‍ഭാഗം കാര്‍ന്നു തിന്നുകയും വാഴ ഒടിഞ്ഞു വീഴുകയും ചെയ്യുന്നു.```
*നിയന്ത്രണ മാര്‍ഗങ്ങള്‍*
```വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക. ഉണങ്ങിയ വാഴയിലകള്‍ വെട്ടി മാറ്റുക.
കീടബാധ രൂക്ഷമായ ചെടികള്‍ മാണമുല്‍പ്പെടെ വെട്ടി മാറ്റി തീയിട്ടു നശിപ്പിക്കുക.
കുല വെട്ടിയെടുത്ത വാഴകളുടെ തറകള്‍ നശിപ്പിച്ചു കളയുക.
പുറം ഭാഗത്തൂള്ള വാഴത്തടകള്‍ അഞ്ചാം മാസം മുതല്‍ അടര്‍ത്തിയെടുത്ത ശേഷം താഴെ പറയുന്ന മാര്‍ഗങ്ങളില്‍ ഏതെങ്കിലും അനുവര്‍ത്തിക്കുക.
എ) വാഴത്തടയ്ക്ക് ചുറ്റുമായി ചെളി പൂശുക. കീടാക്രമണം ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ചെളികൂട്ടിനൊപ്പം 3% വീര്യത്തിലുള്ള (30 മില്ലി/ലിറ്റര്‍) വേപ്പെണ്ണ എമല്‍ഷന്‍ ചെളി കൂട്ടുമായി ചേര്‍ത്ത് തടയില്‍ പുരട്ടുക.
ബി) വേപ്പ് അധിഷ്ഠിതകീടനാശിനി (അസാഡിറാക്ടിന്‍ 0.004%) അഞ്ചാം മാസം മുതല്‍ ഓരോ മാസം ഇടവിട്ട് വാഴത്തടയില്‍ തളിച്ചു കൊടുക്കുകയും ഇലക്കവിളുകളില്‍ ഒഴിച്ചു കൊടുക്കുകയും വേണം. (4 മില്ലി / 100 മില്ലി).
സി) മിത്രകുമിളുകളായ ബീവേറിയ ബാസിയാന (2%) അല്ലെങ്കില്‍ മെറ്റാറൈസിയം അമനെസോപ്ലിയേ എന്നിവയില്‍ ഏതെങ്കിലുമൊന്ന്‍ വാഴത്തടയില്‍ തളിച്ചു കൊടുക്കുകയോ ഇലക്കവിളുകളില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക.
ഡി) മിത്രനിമവിരകള്‍ തളിച്ചു കൊടുക്കുകയോ ഇലക്കവിളുകളില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക.
ഇ) കുല വെട്ടിയശേഷമുള്ള വാഴത്തട രണ്ടടി നീളത്തില്‍ മുറിച്ച് നെടുകെ പിളര്‍ന്നു അഞ്ചു മാസം പ്രായമുള്ള വാഴത്തോട്ടങ്ങളില്‍ അവിടവിടെയായി വയ്ക്കുക. വണ്ടുകള്‍ ഇവയ്ക്കുള്ളില്‍ കൂടിയിരിക്കുന്നത് കാണാം. ഇവയെ ശേഖരിച്ച് നശിപ്പിക്കണം.```
*മാണവണ്ട്
```വാഴയുടെ മാണത്തിലോ തടയുടെ ചുവട്ടിലോ ഇവ മുട്ടയിടുന്നു. വണ്ടുകളും വിരിഞ്ഞുവരുന്ന പുഴുക്കളും മാണം തുരന്നു തിന്ന്‍ നശിപ്പിക്കും. കൂമ്പില നശിക്കുമ്പോള്‍ ചെടിയും നശിക്കുന്നു. കൂമ്പിലകള്‍ തുറക്കാതിരിക്കുക, പുതിയ ഇലകള്‍ വിരിയാതിരിക്കുക, ഇലകളുടെ എണ്ണവും കുലവലിപ്പവും കുറയുക തുടങ്ങിയവ കീടാക്രമണത്തിന്‍റെ ലക്ഷണങ്ങളാണ്.```
*നിയന്ത്രണ മാര്‍ഗങ്ങള്‍*
```കീടബാധയില്ലാത്ത നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കുക.
മണ്ണിലുള്ള പഴയ മാണങ്ങളും അവശിഷ്ടങ്ങളും പുഴുക്കളും നശിക്കുന്നതിന് വാഴ നടുന്നതിന് മുന്‍പ് മണ്ണ്‍ നന്നായി കിളച്ച്ചു മറിച്ച് വെയില്‍ കൊള്ളിക്കണം.
തെരഞ്ഞെടുത്ത കന്നുകളുടെ പുറം ചെത്തി വൃത്തിയാക്കി ചാണകവും ചാരവും കലക്കിയ കുഴമ്പില്‍ മുക്കി തണലത്തുവയ്ക്കുക.
കുല വെട്ടിയശേഷമുള്ള വാഴത്തട മുറിച്ച് നെടുകെ പിളര്‍ന്നു വാഴത്തോട്ടങ്ങളില്‍ വയ്ക്കുക. ഇവയില്‍ വന്നിരിക്കുന്ന വണ്ടുകളെ ദിവസേന നശിപ്പിക്കുക.
കോസ്മോല്യുര്‍ ഫെറമോന്‍ കെണി വണ്ടിനെ ആകര്‍ഷിക്കും. ഈ കെണി വര്‍ഷം മുഴുവന്‍ തോട്ടത്തില്‍ വയ്ക്കാം. ഫെറമോന്‍ സാഷേ 45 ദിവസത്തിലൊരിക്കല്‍ മാറ്റണം. കെണിയില്‍ ശേഖരിക്കുന്ന വണ്ടിന്റെ എണ്ണം കുറയുമ്പോള്‍ കെണിയുടെ സ്ഥാനം മാറ്റി വയ്ക്കുക.
വാഴയുടെ പ്രായത്തിനനുസരിച്ച് ബീവെറിയ ബാസിയാന അല്ലെങ്കില്‍ മിത്രനിമവിരകള്‍ ചെടിയില്‍ തളിച്ചു കൊടുക്കുകയോ മണ്ണില്‍ ഒഴിച്ചു കൊടുക്കുകയോ ചെയ്യുക. വാഴക്കുഴികളില്‍ ചതച്ച വേപ്പിന്‍കുരു ചെടിയൊന്നിന് 1 കിലോ എന്ന തോതില്‍ ഇട്ടു കൊടുക്കുക.```
*വാഴപ്പേന്‍*
```വാഴയുടെ വൈറല്‍ രോഗങ്ങള്‍ പരത്തുന്ന ഒരു കീടമാണ് വാഴപ്പേന്‍. ഇതിനെതിരെ മിത്ര കുമിളായ വെര്‍ട്ടിസീലിയം ലീക്കാനി വാഴപ്പേന്‍ കാണുന്ന സ്ഥലങ്ങളില്‍ തളിച്ചു കൊടുക്കുക.```
*നിമാവിരകള്‍*
```വേരു തുരപ്പന്‍ നിമാ വിര, വേര് ബന്ധക നിമാവിര, വേര് ചീയല്‍ നിമാ വിര, സിസ്റ്റ് നിമാവിര എന്നിവയാണ് വാഴയെ ആക്രമിക്കുന്ന പ്രധാന നിമാവിരകള്‍. വേരുകള്‍ നശിക്കുന്നതോറൊപ്പം ഇലകളുടെ എണ്ണത്തിലും കുലയുടെ വലിപ്പത്തിലും പടലകളുടെ എണ്ണത്തിലും കുറവുണ്ടാകുന്നതാണ് ലക്ഷണം.
*നിയന്ത്രണ മാര്‍ഗങ്ങള്‍*
വാഴക്കന്നുകള്‍ ചെത്തി 45 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് ചൂടുള്ള വെള്ളത്തില്‍ നടുന്നതിന് മുന്‍പ് മുക്കി വയ്ക്കുക. നടുമ്പോള്‍ ചെടിയൊന്നിനു 1 കിലോ വേപ്പിന്‍ പിണ്ണാക്ക് എന്ന തോതില്‍ കുഴിയില്‍ ചേര്‍ത്തു കൊടുക്കുക. ബന്ദിപ്പൂക്കളും ചണമ്പും ഇടവിളയായി നടുക.
രോഗങ്ങള്‍ .
കുമിള്‍ രോഗങ്ങള്‍
സിഗറ്റോഗ
കാര്യമായി രോഗം ബാധിച്ച ഇലകള്‍ മുറിച്ചു മാറ്റി തീയിട്ടു നശിപ്പിക്കുക.
രോഗത്തിന്റെ തീവ്രതയനുസരിച്ച് താഴെ പറയുന്നവ ഏതെങ്കിലും ആവശ്യാനുസരണം തളിക്കുക.
1) പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ തന്നെ 1% ബോര്‍ഡോ മിശ്രിതം തളിച്ചു കൊടുക്കുക.ഇടവപ്പാതി കാലാരംഭാത്തിലാണ് രോഗം പ്രകടമാകുന്നത്.
2) 1% വീര്യമുള്ള പവര്‍ ഓയില്‍ / മിനറല്‍ ഓയില്‍ തളിക്കുന്നത് ഫലപ്രദമാണ്.
3) സ്യൂഡോമോണസ് ഫ്ലുറസന്‍സ് 2% വീര്യത്തിലോ (20 ഗ്രാം / ലിറ്റര്‍ )ബാസിലസ് സബ്റ്റിലിസ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലോ തളിച്ചു കൊടുക്കാം.
ബി ആര്‍ എസ് -1, ബി ആര്‍ എസ് -2, ദുധ് സാഗര്‍ എന്നീ പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ നടുക. നെന്ത്രയിനങ്ങളില്‍ മഞ്ചെരി നേന്ത്രന്‍ -2 ന് ഈ രോഗത്തിനെതിരെ പ്രതിരോധശേഷിയുണ്ട്.
*പനാമവാട്ടം*
രോഗബാധിതമായ ചെടികള്‍ കന്നുകള്‍ ഉള്‍പ്പെടെ നശിപ്പിക്കുക.
കുമ്മായം ഒരു കുഴിക്ക് 500 ഗ്രാം എന്ന തോതില്‍ ഇട്ടു കൊടുക്കുക.
നടുന്ന സമയത്ത് കുഴിയൊന്നിനു വേപ്പിന്‍ പിണ്ണാക്ക് ഒരു കിലോ എന്ന തോതില്‍ ഇട്ട ശേഷം നനച്ചു കൊടുക്കുക.
രോഗത്തിനെതിരെ താരതമ്യേന പ്രതിരോധ ശേഷിയുള്ള പാളയന്‍കോടന്‍, റോബസ്റ്, നേന്ത്രന്‍ എന്നീ ഇനങ്ങള്‍ നടുക.
എ.എം.എഫ്. 500 ഗ്രാം, ട്രൈക്കോഡെര്‍മ ഹാര്സിയാനം 50 ഗ്രാം, സ്യൂഡോമോണസ് ഫ്ലുറസന്‍സ് 50 ഗ്രാം, പി ജി പി ആര്‍ -1 എന്നിവ ഫലപ്രദമാണ്.
നടുന്നതിന് മുന്‍പ് നടീല്‍ വസ്തുക്കള്‍ 2% സ്യൂഡോമോണസില്‍ മുക്കി വയ്ക്കുക.
*വൈറല്‍ രോഗങ്ങള്‍*
*കുറുനാമ്പ് രോഗം*
വാഴപ്പേനാണ് ഈ രോഗത്തെ പരത്തുന്നത്.
രോഗബാധയില്ലാത്ത കന്നുകള്‍ നടുക.
രോഗം ബാധിച്ച ചെടികള്‍ പിഴുതു മാറ്റി നശിപ്പിച്ചു കളയുക.
രോഗം പരത്തുന്ന കീടത്തിനെ നശിപ്പിക്കാന്‍ വേപ്പധിഷ്ടിത കീടനാശിനി തളിച്ചു കൊടുക്കുക.
വാഴപ്പേനിനെ നശിപ്പിക്കാന്‍ വെര്‍ട്ടിസീലിയം ലീക്കാനി എന്ന മിത്ര കുമിള്‍ തളിച്ചു കൊടുക്കുക.
താരതമ്യേന രോഗ പ്രതിരോധ ശേഷിയുള്ള കര്‍പ്പൂരവള്ളി, കാഞ്ചികേല ഞാലിപ്പൂവന്‍, കൂമ്പില്ലാകണ്ണന്‍ എന്നീ ഇനങ്ങള്‍ കൃഷി ചെയ്യുക```
*കൊക്കാന്‍ രോഗം*
വാഴപ്പേനാണ് ഈ രോഗത്തെ പരത്തുന്നത്.
രോഗബാധയില്ലാത്ത കന്നുകള്‍ നടുക.
രോഗം ബാധിച്ച ചെടികള്‍ നശിപ്പിച്ചു കളയുക
രോഗം പരത്തുന്ന കീടത്തിനെ നശിപ്പിക്കാന്‍ വേപ്പധിഷ്ടിത കീടനാശിനി തളിച്ചു കൊടുക്കുക.```
*ഇലകളെ ബാധിക്കുന്ന വൈറസ് രോഗം*
*(ഇന്ഫെക്ഷ്യസ് ക്ളോറോസിസ് )*
രോഗബാധയില്ലാത്ത കന്നുകള്‍ നടുക.
രോഗം ബാധിച്ച ചെടികള്‍ നശിപ്പിച്ചു കളയുക
രോഗം പരത്തുന്ന കീടത്തിനെ നശിപ്പിക്കാന്‍ വേപ്പധിഷ്ടിത കീടനാശിനി തളിച്ചു കൊടുക്കുക
വാഴയുടെ ഇടവിളയായി വെള്ളരി വിളകള്‍ കൃഷി ചെയ്യുന്നത് ഒഴിവാക്കുക.
*നടീൽ വസ്തുക്കൾ*
രോഗകീട ബാധയില്ലാത്തതും ആരോഗ്യമുള്ളതുമായ മാതൃവാഴകളില്‍ നിന്നുള്ള മൂന്നുനാലു മാസം പ്രായമുള്ളതും മാണഭാഗത്തിനു ഏകദേശം 700-1000 ഗ്രാം ഭാരവും 35 - 45 സെ. മീ. ചുറ്റളവുള്ളതുമായ സൂചിക്കന്നുകളാണ് തെരഞ്ഞെടുക്കേണ്ടത്. കുലവെട്ടി പത്തു ദിവസത്തിനകം കന്നുകള്‍ ഇളക്കി മാറ്റുന്നത് മാണ വണ്ടിന്റെ ബാധ ഒഴിവാക്കാന്‍ സഹായിക്കും. നേന്ത്ര വാഴയില്‍ 15 - 50 സെ.മീ. ഉയരത്തില്‍ തണ്ടുകള്‍ മുറിച്ചു മാറ്റണം.
മാണത്തിന്റെ കേടുവന്ന ഭാഗങ്ങളും വേരുകളും ചെത്തി വൃത്തിയാക്കിയ ശേഷം 30 മിനിറ്റ് ഒഴിക്കുള്ള വെള്ളത്തില്‍ മുക്കിവെക്കുന്നത് നിമാവിരകളെ നിയന്ത്രിക്കാന്‍ സഹായകമാണ്. വൃത്തിയാക്കിയ കുന്നുകള്‍ ചാണകവും ചാരവും പുരട്ടി മൂന്നു നാലു ദിവസം വെയിലത്തുണക്കി 15 ദിവസംവരെ തണലത്തുവച്ച ശേഷം നടാനെടുക്കാം.```
*നടീൽ രീതി*
മണ്ണിന്‍റെ തരം,ഭൂമിക്കടിയിലെ ജലനിരപ്പ്,നടാന്‍ തെരഞ്ഞെടുത്ത വാഴയിനങ്ങള്‍ എന്നിവയെ ആശ്രയിച്ച് നടാനുള്ള കുഴിയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു.പൊതുവായി 50*50*50 സെ.മീ. അളവാണ് കുഴിക്കുവേണ്ടത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ കൂന കൂട്ടിയാണ് നടേണ്ടത്.
ഏകദേശം 5 സെ. മീ തണ്ടു പുറത്തുകാണത്തക്കവിധം കുഴിയുടെ നടുവില്‍ കുത്തനെയാണ് കന്നുകള്‍ നടേണ്ടത്. മണ്ണിനടിയില്‍ കന്നിനു ചുറ്റും വായു അറകള്‍ ഉണ്ടാകാത്ത തരത്തില്‍ മണ്ണ് അമര്‍ത്തി ഉറപ്പിക്കണം```
*ജലസേചനം*
(1) വേനല്‍ക്കാലത്ത് 3 ദിവസത്തിലൊരിക്കല്‍ നനയ്ക്കണം.
(2) നല്ല നീര്‍വാഴ്ചയും, വെട്ടുകെട്ട് ഒഴിവാക്കലും പ്രാവര്‍ത്തികമാക്കണം.
(3) മണ്ണിന്റെ അവസ്ഥയനുസരിച്ച് 6 മുതല്‍ 10 വരെ പ്രാവശ്യം ജലസേചനം നല്‍കണം.
(4) വെള്ളത്തിന്റെ അളവ് ഭൂനിരപ്പില്‍ നിന്നും 2 മീറ്ററില്‍ താഴെയുള്ള സ്ഥലങ്ങളില്‍ ഏത്തവാഴ ഇനത്തിന് (ഒക്‌ടോബര്‍ മാസത്തില്‍ നടുന്നവ) 10 എംഎം (40 ലിറ്റര്‍/വാഴ) വേനല്‍ക്കാലത്ത് ജലസേചനം 2 ദിവസത്തിലൊരിക്കല്‍ നല്‍കണം. ഇത് നല്ല വിളവ് ലഭിക്കാന്‍ സഹായിക്കും. തടത്തില്‍ 3.5 കിലോ വൈക്കോല്‍ ഉപയോഗിച്ച് പുതയിടുന്നതും വിളവ് കൂട്ടാന്‍ സഹായിക്കും```
*ടിഷ്യുകൾച്ചർ വാഴകൾ*
ഒരു ചെടിയുടെ മുറിച്ചെടുത്ത ഭാഗങ്ങളോ കോശങ്ങളോ കൃത്രിമ മാധ്യമത്തില്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയെടുക്കു രീതിയാണല്ലോ ടിഷ്യൂകള്‍ച്ചര്‍. ഇവയ്ക്ക് മേന്മകളേറെയാണ്. രോഗബാധയില്ലാത്ത അത്യുല്പാദന ശേഷിയുള്ള വാഴകളില്‍ നിന്നും ഒരേ സമയം അതേ ഗുണങ്ങളുള്ള നൂറുകണക്കിനു തൈകള്‍ ഉകുണ്ടാക്കാന്‍ സാധിക്കും. വളര്‍ച്ച ഒരുപോലെ ആയതിനാല്‍ കൃത്യസമയത്ത് കുല മുറിക്കാന്‍ സാധിക്കും.
2 മീ * 2 മീ നടീല്‍ അകലത്തിലാണ് ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ നടുന്നത്. കൂടുതല്‍ എണ്ണം നടുന്ന സമ്പ്രദായത്തിലും (ഹൈ ഡെന്‍സിറ്റി നടീല്‍) ടിഷ്യൂകള്‍ച്ചര്‍ വാഴകള്‍ യോഗ്യമാണ്.
നടുന്നതിനു 15 ദിവസം മുമ്പേ കുഴികള്‍ (50*50 സെ.മീ.) തയ്യാറാക്കി, കുഴിയില്‍ മേല്‍മണ്ണും, ഒരു കുഴിക്ക് 15- 20 കി. ഗ്രാം. വീതം ജൈവവളവും നിറയ്ക്കണം. വേരുകള്‍ക്കു കേടുവരാതെ പോളിത്തീന്‍ കവര്‍ മുഴുവന്‍ മാറ്റി തൈകള്‍ കുഴിയില്‍ തറനിരപ്പില്‍ നടണം. ആദ്യ കുറേ നാള്‍ ദിവസേന നനയ്ക്കുകയും തണല്‍ കൊടുക്കുകയും വേണം```
*വളപ്രയോഗം*
കമ്പോസ്റ്റ്, കാലിവളം, പച്ചിലവളം എന്നിവയിലൊന്ന്‍ ഒരു കുഴിയില്‍ പത്തുകിലോഗ്രാം എന്ന കണക്കില്‍ ചേര്‍ക്കുക.
*മറ്റു ഇടക്കാല പ്രവർത്തനങ്ങൾ*
*വാഴത്തോട്ടത്തിലെ കന്നുകള്‍ നീക്കം ചെയ്യല്‍*
ആവശ്യമില്ലാത്ത ചെറുതൈകള്‍ നീക്കം ചെയ്യലാണ്ഡീ-സക്കറിംങ്ങ്. വാഴ വളരുന്നതോടൊപ്പം അനേകം ചെറു തൈകള്‍ മാണത്തിനും നിന്നും മുളച്ചുണ്ടാകുന്നു. ഭക്ഷണത്തിനും പോഷണത്തിനുമായി ഈ ചെറുതൈകള്‍ മാതൃസസ്യവും ആയി മത്സരത്തിലേര് പ്പെടുന്നു. വാഴക്കുലയുടെ ഭാരവും ഗുണവും നിലനിര്‍ത്താന്‍ ഇവ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്.
വാഴയുടെ നടീല്‍ കഴിഞ്ഞ്രണ്ടുമാസത്തിനു ശേഷം തന്നെ കന്നുകള്‍ നീക്കം ചെയ്തു തുടങ്ങണം. വശങ്ങളില് വളരുന്ന തൈകള്‍ അതിന്റെ കടക്കല്‍ വച്ചു നീക്കം ചെയ്യണം. തുടര്‍ന്ന് കുറച്ച്‌മണ്ണെണ്ണ മുറിവില്‍ ഇറ്റിച്ച്പിന്നീടുള്ള വളര്‍ച്ച തടയണം. ഈ പ്രക്രിയ വാഴക്ക്കുലവരുന്നതുവരെ ഓരോ 45 ദിവസങ്ങളിലും ആവര്‍ത്തിക്കുക.```
വാഴത്തോട്ടത്തിലെ താങ്ങ് ( ഊങ്ങ്) കൊടുക്കല്‍ (പ്രോപ്പിങ്ങ്)
വാഴകള്‍ക്ക് താങ്ങ് കൊടുക്കലാണിത്. കാറ്റില്‍ വാഴക്കുലക്ക് പരിക്കു പറ്റാതെ നോക്കാന്‍ വേണ്ടിയാണിത് ഇങ്ങനെ ചെയ്യുന്നത്. അത് കൊണ്ട് കാറ്റിന്റെ ശല്യമുള്ളിടത്ത് താങ്ങ് കൊടുക്കേണ്ടതുണ്ട്.
വണ്ണം കുറഞ്ഞ മരത്തൂണുകള്‍ ധാരാളം ലഭ്യണെങ്കില്. അതുപയോഗിച്ച് വാഴക്കുലകള്‍ക്ക് താങ്ങ് കൊടുക്കാം. വാഴക്കുലയുടെ എതിര്‍വശത്ത് താങ്ങ് തൂണുകള്‍ കുഴിച്ചിട്ട് കുലവരുമ്പോള് അതില്‍ കെട്ടിവക്കുന്നു. മറ്റൊന്ന് കുലകള്‍ പരസ്പരം കെട്ടി ഉറപ്പിക്കുന്ന രീതിയാണ്. കുല തൊട്ടടുത്ത വാഴത്തടയില്‍ കയറുകൊണ്ട് കെട്ടി വക്കുന്നു. മറ്റൊരു രീതി മരത്തൂണുകള്‍ കൃഷിയിടത്തിന്റെ അറ്റത്ത് നാട്ടി ഒരു നിരയിലെ ഓരോ കുലയും കമ്പിയുമുപയോഗിച്ച് അതില്‍ കെട്ടിവക്കുന്നു. മറ്റൊരു രീതി കാറ്റുവരുന്ന ദിശയില്‍ കാറ്റിനെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക എന്നതാണ്.```
*ഇടവിളകള്‍*
ഇടവിളയെന്നുദ്ദേശിക്കുന്നത് വാഴതൈകളുടെ ഇടയിലുള്ള സ്ഥലത്ത് പച്ചക്കറിയോ മറ്റു ഹ്രസ്വകാല വിളകളോ കൃഷിചെയ്യുന്നതാണ്. ഇടവിളയുടെ അടിസ്ഥാന ഉദ്ദേശ്യം അധിക വരുമാനം തന്നെയാണ് .ഇത് മണ്ണിലെ പുതുയായി പ്രവര്‍ത്തിക്കുന്നതു കൊണ്ട് ജലസംരക്ഷണത്തിനും കള നിയന്ത്രണത്തിനും സഹായകരമാണ്. സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതുകൊണ്ട് പോഷണങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സമയവും വിഭവങ്ങളും അനുവദിക്കുമെങ്കില്‍ ഇടവിള നല്ലതു തന്നെയാണ്.
വെള്ളരി വര്‍ഗ്ഗവും ചീരയും വളരെ ലാഭകരമായി സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസത്തില്‍ വാഴക്കുലകളുടെ ഭാരത്തെ പ്രതികൂലമായി ബാധിക്കാതെ കൃഷിചെയ്യാം. പച്ചക്കറിയായി ഉപയോഗിക്കാന്‍ വെള്ളരിവര്‍ഗ്ഗം 95 ദിവസത്തിലും വിത്തിനാണെങ്കില് 130 ദിവസം കൊണ്ടും വിളവെടുക്കാം. കാച്ചിലും ചേനയും ലാഭകരമായി നേന്ത്രവാഴയുടെ കൂടെ കൃഷി ചെയ്യാം.```
മറ്റു പ്രവര്‍ത്തനങ്ങള്‍
ഇലവെട്ടിയൊതുക്കല്, വാഴക്കുല പൊതിയല്‍, വാഴച്ചുണ്ട് നീക്കം ചെയ്യല്‍ എന്നിവയെല്ലാം പ്രധാനകാര്യങ്ങളാണ്. ഉണങ്ങിയതും രോഗബാധയേറ്റതുമായ ഇലകള്‍ നീക്കം ചെയ്യുന്നത് (ലീഫ് പ്രൂണിംങ്ങ് ) രോഗബാധ കൃഷിയിടത്തില്‍ ബാധിക്കാതിരിക്കാന്‍ സഹായിക്കും
കായകള്‍ വിരിഞ്ഞതിനു ശേഷം അടിയില്‍ കാണപ്പെടുന്ന ആണ് പൂവാണ് വാഴച്ചുണ്ട്. അത് നീക്കം ചെയ്യുന്നത് കൊണ്ട് പോഷകങ്ങളുടെ ചുണ്ടിലേക്കുള്ള ഒഴുക്ക് തടയാന്‍ കഴിയുന്നു. കായകള്‍ വിരിഞ്ഞു കഴിഞ്ഞാല്‍ ഉടനെ തന്നെ ചുണ്ട് നീക്കം ചെയ്യണം. കുലക്ക് കൂടുതല്‍ പോഷണം കിട്ടി പുഷ്ടിപെടാന്‍ ഇത് സഹായിക്കും.
കുലപൊതിഞ്ഞുവക്കുന്നത് അതിന്റെ ഭംഗികൂട്ടാന്‍ സഹായിക്കും. പൊതിഞ്ഞു വച്ചാല്‍ പഴങ്ങള്‍ ചൂടില്‍ നിന്നും തണുപ്പില്‍ നിന്ന് സംരക്ഷിക്കപ്പെടും. പക്ഷികളില്‍ നിന്നും അണ്ണാനില്‍ നിന്നും സംരക്ഷിക്കാം എന്നു മാത്രമല്ല പൊതിഞ്ഞു വച്ചാല്‍ കുലയുടെ ഭാരം കൂടുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.
വിളവെടുപ്പ്
സാധാരണഗതിയില്‍ പഴം പാകമാകുമ്പോള്‍ വിളവെടുപ്പ് നടത്തുന്നു. കയറ്റുമതി വിപണിയിലേക്കാണെങ്കില് മൂന്നുമാസം മുഴുവനായും മൂപ്പെത്തണം. ഈ സമയത്ത് കായകളുടെ കൂര്‍ത്ത അരിമ്പുകള്‍ ഉരുണ്ടു വരുന്നു.
വാഴ കൃഷി ചെയ്ത ഉദ്ദ്യേശമനുസരിച്ച് വിവിധ ഘട്ടങ്ങളില്‍ വിളവെടുക്കാം. വിളവെടുക്കുന്ന സമയം തീരുമാനിക്കുന്നതു തന്നെ ഒരു വിദഗ്ദജോലിയാണ്. ഇന്ത്യയില്‍ വിളവെടുപ്പ് നടത്തുന്നത് സാധാരണഗതിയില്‍ നോക്കി തീരുമാനിച്ചാണ്. കുലവരുന്നതുമുതല് പാകമാകുന്നതുവരെയുള്ള കാലാവധി ദിവസത്തില്‍ പരിഗണിച്ചും വിളവെടുപ്പു നടത്താം. കുലവന്നതിനു ശേഷം 90-120 ദിവസംവരെയെടുക്കും കായകള്‍ മൂപ്പെത്താന്‍. വിപണിയിലെ ഡിമാന്റും വിളവെടുപ്പ് തീരുമാനിക്കാറുണ്ട്.
പൂവന്‍, രസ്താലി, ഡ്വാര്‍ഫ് കാവന്‍ഡിഷ് എന്നിവ നട്ട് 11-12 മാസം കൊണ്ട് വിളവെടുക്കാം. മഹാരാഷ്ട്രയില്‍ ഡ്വാര്‍ഫ് കാവന്‍ഡിഷ് (ബസ്രായി) 14 മാസമെടുക്കും മൂപ്പെത്താന്‍. കേരളത്തില്‍ കൃഷിചെയ്യുന്ന നേന്ത്രന് ഇനങ്ങള്‍ വിളവെടുക്കാന്‍ 10 മാസമേ ആവശ്യമുള്ളു. വിളവ് ( വിളവിന്റെ അളവ്) വ്യത്യാസപ്പെട്ടിരിക്കും.
വളരെ മൂര്‍ച്ചയുള്ള കത്തികൊണ്ടായിരിക്കണം വിളവെടുപ്പ് നടത്തേണ്ടത്. ആദ്യ പടലയുടെ 20-25 സെ.മി മുകളിലാവണം മുറിക്കേണ്ടത്. മുറിച്ച ഭാഗം മണ്ണില്‍ മുട്ടാതെ ശ്രദ്ധിക്കണം.
കുല മുറിച്ചെടുത്താല്‍ 20-25സെ.മി ഉയരത്തില്‍ വാഴത്തട നിര്‍ത്തണം. ഇതിനെ മുട്ടോക്കിങ്ങ് എന്നാണ് പറയുക. ഇങ്ങിനെ നിര്‍ത്തുന്ന വാഴയില്‍ നിന്നും ഭക്ഷണ പോഷണങ്ങള്‍ ചെറുതൈകളിലേക്ക് കുറച്ചുകാലം കൂടി( ഉണങ്ങുന്നതുവരെ) വ്യാപിച്ചു കൊണ്ടിരിക്കും എന്ന് പരീക്ഷണങ്ങള്‍ കാണിക്കുന്നു```
മൂല്യവർദ്ധിത ഉത്പനങ്ങൾ
വാഴക്കായ ചിപ്സും ഏത്തക്കായ പൊടിയും കായവരട്ടിയുമാണ് വിപണിയിലുള്ള പ്രധാന വിഭവങ്ങള്‍. സ്വദേശ വിപണിയില്‍ മാത്രമല്ല വിദേശ വിപണിയിലും ഇവയ്ക്ക് സാധ്യതകളുണ്ട്. നെന്ത്രനാണ് ചിപ്സ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്. നേന്ത്രന് പുറമെ മൊന്തന്‍,പടറ്റി, കുന്നന്‍ പൂവന്‍ എന്നീ ഇനങ്ങളും വാഴയ്ക്കപ്പോടിയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. കൂടാതെ ജാം, കാണ കാന്‍ണ്ടി, ഫ്രൂട്ട് ബാര്‍, ഡീഹൈട്രേറ്റ് ഫ്രൂട്ട്, ബനാന വൈന്‍ തുടങ്ങി നിരവധി വിഭവങ്ങളും വാഴപ്പഴത്തില്‍ നിന്നും തയ്യാറാക്കാം.
കേരളത്തിലെ കര്‍ഷകരില്‍ ഏറിയപങ്കും കുലവെട്ടിയശേഷം വാഴപ്പോള പാഴാക്കുകയാണ് പതിവ്. അലങ്കാര സാധനങ്ങള്‍, ബാഗുകള്‍, കുപ്പായങ്ങള്‍ തുടങ്ങി വിവിധ കരകൌശല വസ്സ്തുക്കള്‍ വാഴനാരില്‍ നിന്നുണ്ടാക്കാം. ഈ സംരംഭത്തിന് വളരെ മൂലധനമൊ യന്ത്രസഹായമോ വേണ്ടി വരുന്നില്ല. വാഴപ്പോളകളെ ചീപ്പ്പോലുള്ള ലോഹസ്ക്രപ്പാര്‍ ഉപയോഗിച്ച് ചീകി നാര് വേര്‍തിരിക്കാം. ഈ നാരിനെ നന്നായി ഉണക്കിയ ശേഷം ചായം കലര്‍ത്തിയ വെള്ളത്തിലിട്ട് കുറച്ച് നല്ലെണ്ണ യുമായി തിളപ്പിച്ച് വിവിധ വര്‍ണ്ണങ്ങളിലാക്കാം. വീണ്ടും നന്നായി ഉണക്കിയശേഷം തുന്നിയാണ് വിവിധ അലങ്കാരസാധനങ്ങളും ബാഗുകളുമൊക്കെ നിര്‍മ്മിക്കുന്നത്.```
vazhakku ആവശ്യമായ ഊഷ്മാവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തണുപ്പിലും ചൂടിലും സസ്യത്തിന് നിലനിൽക്കാനുള്ള ശേഷിയാണ്. വാഴക്ക് 20-35 ഡിഗ്രി സെൽഷ്യസ് ഊഷ്മാവാണ് മാതൃകാപരം. 20ഡിഗ്രി സെൽഷ്യസിൽനിന്ന് താഴെയാണ് ഊഷ്മാവ് എങ്കിൽ സസ്യവളർച്ച വളരെ കൂടുതലായിരിക്കും. എന്നാൽ കുലവരുന്നതും കായ്കളുടെ വളർച്ചയും വികാസവും തടയപ്പെടുകയും ചെയ്യും. മാത്രമല്ല പഴങ്ങൾക്ക് തൊലിക്കടിൽ ചുവപ്പു കലർന്ന തവിട്ടു നിറവും കാണപ്പെടും . ഊഷ്മാവ് 35 ഡിഗ്രിക്കു മുകളിലായാൽ പഴുക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നു. പഴങ്ങൾ ഇടക്കിടക്ക് പഴുക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള പഴങ്ങളുടെ ഷെല്ഫ് ലൈഫ് ഗണ്യമായി കുറയുന്നു.
(coutesy: 𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻)
ഞായറാഴ്‌ച, മേയ് 11, 2025
തേങ്ങക്ക് പിന്നാലെ ചിരട്ടക്കും വിലകൂടി; അപ്രതീക്ഷിത ഉയർച്ചയിൽ കർഷകർക്ക് ചാകര
ഒരു കിലോ ചിരട്ടയുടെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. കിലോ 31 രൂപക്കാണ് മൊത്തക്കച്ക്കർ ചെറുകിട കച്ചവടക്കാരിൽ നിന്ന് ചിരട്ട സംഭരിക്കുന്നത്. ചിരട്ടക്ക് പ്രിയമേറിയതോടെ വീടുകളിൽനിന്ന് പാഴ്വസ്തുക്കൾ ശേഖ രിക്കുന്നവർ ഇപ്പോൾ പ്രധാനമായും തേടുന്നതും ചിരട്ടയാണ്.
സമൂഹമാധ്യമങ്ങളിലും ചിരട്ട വിലയ്ക്കെടുക്കുമെന്ന പോസ്റ്ററുകൾ ഇടംപിടിച്ചിട്ടുണ്ട്. ഒരു കിലോ ചിരട്ടക്ക് നാട്ടിൻപുറത്തെ ആക്രി ക്കടകളിൽ 20 രൂപ മുതൽ വില ലഭിക്കുന്നുണ്ട്. പാലക്കാട്ടുനിന്നും തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന മൊത്തക്കച്ചവടക്കാരാണ് ഇത് സംഭരിച്ച് കൊണ്ടു പോകുന്നത്.
പലയിടങ്ങളിലും ആക്രിക്കടകളിൽ നിന്ന് ഒരു മാസം നാല് ലോഡ് ചിരട്ട വരെ കയറ്റിയയക്കുന്നു.
തമിഴ്‌നാട്ടിൽ ചിരട്ടക്കരി ഉൽപാദിപ്പിക്കുന്ന നിരവധി കമ്പനികളുണ്ട്. സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിന് ഇത് ഒരു ഘടകമാണ്. ഇതിന് പുറമെ പഴച്ചാർ, പഞ്ചസാര, വെള്ളം എന്നിവ ശുദ്ധീകരിക്കുന്നതിന് ചിരട്ടക്കരി ഉപയോഗിക്കാറുണ്ട്.
കൗതുകവസ്തുവായി ഓൺലൈനിൽ വാങ്ങാൻ ലഭിക്കുന്ന പോളിഷ് ചെയ്ത രണ്ട് ചിരട്ടകൾക്ക് 349 രൂപയാണ് വില. ചിരട്ട ഷെൽ കപ്പിന് ഒരെണ്ണത്തിനാകട്ടെ 1250 രൂപ മുതലാണ് വില. ഇവയെല്ലാം വ്യവസായിക അടിസ്ഥാനത്തിൽ ചിരട്ടക്ക് ആവശ്യക്കാർ ഏറുന്നതിന് കാരണമായി.
ശനിയാഴ്‌ച, ഡിസംബർ 28, 2024
വിമാനയാത്രയിലെ ലഗേജിന് ജനുവരി മുതൽ പുതിയ മാനദണ്ഡം !!
Date: 28-12-2024
ന്യൂഡൽഹി: വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവി യേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്). ജനുവരിമുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു ക്യാബിൻ ബാഗോ ഹാൻഡ്ബാഗോ മാത്രമാകും കൈയിൽ കരുതാൻ അനുവദിക്കുക.
അധിക ഭാരത്തിനും വലിപ്പത്തിനും കൂടുതൽ പണം നൽകേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷ പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ നിയന്ത്രണം സഹായകരമാവുമെന്നാണ് പ്രതീക്ഷ. എയർ ഇന്ത്യയും ഇൻഡിഗോയുമടക്കം പ്രധാന വിമാന കമ്പനികളെല്ലാം പുതിയ മാർഗ നിർദേശങ്ങളനുസരിച്ച് ബാഗേജ് നയങ്ങൾ പുതുക്കി. അവസാന നിമിഷത്തെ തടസ്സങ്ങളും അധിക നിരക്കും ഒഴിവാക്കാൻ യാത്രക്കാർ പുതുക്കിയ ബാഗേജ് നയങ്ങൾ പിന്തുടരണമെന്നാണ് നിർദ്ദേശം.
നിർദേശങ്ങളിങ്ങനെ
കൈയിൽ ഒരു ബാഗ് മാത്രം: ഓരോ യാത്രക്കാരനും ഏഴു കിലോഗ്രാമിൽ കൂടാത്ത ഒരു ഹാൻഡ് ബാഗോ ക്യാബിൻ ബാഗോ മാത്രമേ കൈവശം വെക്കാനാവൂ. മറ്റെല്ലാ ലഗേജുകളും ചെക്ക് ഇൻ ചെയ്യണം.
ബാഗിന്റെ വലുപ്പം: ക്യാബിൻ ബാഗിന്റെ പരമാ വധി വലുപ്പം 55 സെൻറി മീറ്ററിൽ കൂടരുത്. നീളം 40 സെൻറീ മീറ്റർ, വീതി 20 സെൻന്റീ മീറ്റർ.
അധിക ബാഗേജിനുള്ള സർചാർജ്: യാത്രക്കാരന്റെ കൈവശമുള്ള ക്യാബിൻ ബാഗിന്റെ വലുപ്പമോ ഭാരമോ പരിധി കവിഞ്ഞാൽ അധിക ബാഗേജ് ചാർജ് ഈടാക്കും.
മേയ് രണ്ടിന് മുമ്പ് വാങ്ങിയ ടിക്കറ്റുകൾക്ക് പഴയ ബാഗേജ് നയമാണ് ബാധകം. ഇതനുസരിച്ച് എക്കണോമി ക്ലാസിൽ എട്ടുകിലോവരെ കൈവശം വെക്കാം. പ്രീമിയം ഇക്കോണമിയിൽ 10 കി.ഗ്രാം, ഫസ്റ്റ്/ബിസിനസ്: 12 കി.ഗ്രാം.
ഞായറാഴ്‌ച, നവംബർ 24, 2024
ജിഫി ബാഗ് ( Jiffy Bag )
വിത്തുകള്‍ മുളപ്പിക്കുന്നതിനും ചെടികളുടെ കമ്പുകളിൽ വേരു പിടിപ്പിക്കുന്നതിനും ഏറെ പ്രയോജനപ്പെടുത്താവുന്ന ഒരു സംവിധാനമാണ് ജിഫി പെല്ലറ്റ് ബാഗുകള്‍.
ഒരണ്ണം 4 രൂപ 50 പൈസ, മിനിമം ഓർഡർ 50 എണ്ണം, സൈസ് 40 MM. ( കൊറിയർ ചാർജ് എക്സ്ട്രാ )
എന്താണ് ജിഫിപെല്ലെറ്റ് ബാഗുകള്‍ ?
സ്പാഗ്നം മോസ് (ഒരു തരം പായൽ), ചകിരിച്ചോറ് എന്നിവ കൂട്ടിച്ചേര്‍ത്തോ ഒറ്റയ്ക്കോ നിറച്ചാണ് ജിഫിബാഗുകള്‍ സാധാരണ നിര്‍മിക്കുക. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കുമ്മായം (lime), അമോണിയം എന്നിവ അടങ്ങിയ വളങ്ങളും ഇതിൽ ചേർത്തിട്ടുണ്ടാകും. ഇവയെല്ലാം നന്നായി യോജിപ്പിച്ച് മണ്ണിൽ അഴുകിച്ചേരുന്ന തരത്തിലുള്ള നേര്‍ത്ത തുണിപോലുള്ള വസ്തു ഉപയോഗിച്ചു തയാറാക്കിയ പ്രത്യേക ബാഗിൽ നിറയ്ക്കുന്നു. ഒരു വശം തുറന്നിരിക്കും അവിടെയാണ് വിത്തോ കമ്പോ നടേണ്ടത്. ജിഫി ബാഗുകളുടെ പിഎച്ച് ഏകദേശം 5.3 ആയിരിക്കും.
എന്തൊക്കെ ശ്രദ്ധിക്കണം ?
നടാനുദ്ദേശിക്കുന്ന വിത്തുകളുടെ എണ്ണത്തിനനുസരിച്ച് ജിഫി പെല്ലറ്റ് ബാഗുകള്‍ ഒരു ട്രേയില്‍ നിരത്തുക.
ചെറു ചൂടുള്ള വെള്ളം ട്രേയിലേക്ക് ഒഴിക്കുക. അധികം വെള്ളം ട്രേയിലുണ്ടെങ്കില്‍ അത് സാവധാനം ഒഴുക്കിക്കളയുക.
ഓരോ പെല്ലറ്റ് ബാഗിലും ചെറിയ ഒരു ദ്വാരം ഉണ്ടാക്കിയശേഷം (ഈർക്കിൽ മതിയാകും) അതിലേക്ക് ശ്രദ്ധയോടെ വിത്ത് നിക്ഷേപിക്കാം, വേരു പിടിപ്പിക്കേണ്ട കമ്പ് ഇറക്കി വയ്ക്കാം.
വെളിച്ചമുള്ള സ്ഥലത്ത് ട്രേകള്‍ നിരത്തി വയ്ക്കുക. വെയിലുള്ള സ്ഥലമല്ല.
ട്രേയില്‍ ജലാംശം കുറഞ്ഞതായി തോന്നിയാല്‍ മാത്രം അല്‍പം വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക.
വിത്തു മുളച്ചു തുടങ്ങിയാല്‍ വായുസഞ്ചാരത്തിനായി പെല്ലറ്റുകളെ ഒന്ന് സാവധാനം അനക്കിക്കൊടുക്കാം.
വേര് ഉറയ്ക്കുകയും ഇലകള്‍ ആവശ്യത്തിനുണ്ടാവുകയും ചെയ്താല്‍ വളര്‍ത്താനുദ്ദേശിക്കുന്ന ഗ്രോബാഗിലേക്കോ മണ്ണിലേക്കോ ശ്രദ്ധാപൂർവം ജിഫി പെല്ലറ്റ് ബാഗ് ഇറക്കിവയ്ക്കാം. ഇനിയുള്ള വളര്‍ച്ചയ്ക്ക് നമ്മുടെ സാധാരണ പരിചരണം ആകാം. ബാഗ് മണ്ണിനോടു ചേര്‍ന്നു കൊള്ളും.
ജിഫി പെല്ലറ്റ് ബാഗുകൾക്ക് വിലക്കുറവാണെന്നു മാത്രമല്ല കൈകാര്യം ചെയ്യാനെളുപ്പം, തൈ ഉണ്ടാക്കി വില്‍ക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദം എന്നിങ്ങനെയുള്ള മേന്മകളുണ്ട്......, 🌱
ചൊവ്വാഴ്ച, നവംബർ 05, 2024
PLANTS CARE TIPS
ചെടികൾ ചട്ടികളിൽ വളർത്തുമ്പോൾപൂർണ ആരോഗ്യത്തോടെ വളരാൻ ഈ 5 കാര്യങ്ങൾശ്രദ്ധിക്കുക...,
1. ചട്ടിയുടെ വലുപ്പം ശരിയായി തിരഞ്ഞെടുക്കുക വെള്ളം വാർന്നു പോകുവാനുള്ള സംവിധാനം ഉറപ്പാക്കുക
2. നല്ല ഇളക്കം ഉള്ള മണ്ണ് ഉപയോഗിക്കുക വെള്ളം കെട്ടി നിക്കാതെ സൂക്ഷിക്കുക*
*3. മണ്ണിൽ ആവിശ്യത്തിന് മാത്രം വളം ചേർക്കുക ആദ്യ വളം ചാണകപ്പൊടി ഉപയോഗികയുന്നതാണ് നല്ലത്*
*4. കൊറിയർ ആയി വാങ്ങുന്ന ചെടികൾ നട്ടു 2 ആഴ്ച തണലിൽ വയ്ക്കുക..., ചെടിയുടെ വളർച്ച അനുസരിച്ചു സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തു വാക്കുക*
*5. കാലാവസ്ഥ പരിഗണിക്കുക*
ജൈവ സ്‌ളറി ഉണ്ടാക്കുന്നവിധം ?
കടല പിണ്ണാക്ക് - 1 kg, വേപ്പിന്‍ പിണ്ണാക്ക് - 1 kg, പച്ച ചാണകം - 1 kg, ശര്‍ക്കര - 500 gram, ശുദ്ധജലം - 25 ലിറ്റര്‍, ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ (ടാങ്കില്‍) 25 ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ശര്‍ക്കരയും, ചാണകവും, വേപ്പിന്‍ പിണ്ണാക്കും, കടല പിണ്ണാക്കും കലക്കി നല്ലവണ്ണം യോജിപ്പിച്ച് 5 ദിവസം തണലത്ത് സൂക്ഷിക്കണം. ദിവസവും രണ്ടു നേരമെങ്കിലും നല്ലതായി ഇളക്കി കൊടുക്കണം. ശര്‍ക്കര ഉപയോഗിക്കുന്നതു കൊണ്ട് ദുര്‍ഗന്ധം ഒഴിവാകുകയും ഗുണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഏഴ് ദിവസം കഴിഞ്ഞ് തെളി ഊറ്റി ഏഴ് ഇരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം.
15 ഇരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്യണം. ഇലകളില്‍ കീടങ്ങളുടെ ആക്രമണങ്ങള്‍ കുറയുകയും ചെടികളുടെ പ്രതിരോധശേഷി കൂടുകയും ചെയ്യും. ഇലകളില്‍ തളിക്കാന്‍ എടുക്കുന്ന ലായിനി അരിച്ചെടുക്കണം.
പുളിപ്പിച്ച കടല പിണ്ണാക്ക് നേരെ കലക്കി ഒഴിക്കുമ്പോള്‍ മട്ടോടു കൂടി തങ്ങി നില്‍ക്കുമ്പോള്‍ നമ്മള്‍ വളര്‍ത്തി എടുത്ത അനേകം സൂഷ്മാണുക്കള്‍ നശിച്ചു പോകും. മണ്ണിന്റെ മുകള്‍ ഭാഗത്ത് ഉള്‍ഭാഗങ്ങളിലും പാട പോലെ കെട്ടി നിന്ന് വേരുകള്‍ക്ക് ആവശ്യമായ വായു സഞ്ചാരം ലഭിക്കാതെയും വരും. അതു കൊണ്ടാണ് തെളി നീര് നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത്. തെളി നീര് ഊറ്റി കഴിഞ്ഞതിനു ശേഷം വരുന്ന മട്ടിനെ വലിയ ചെടികളുടെ ചുവട്ടില്‍ മണ്ണ് മാറ്റിയതിനു ശേഷം മണ്ണും മട്ടും നല്ലവണ്ണം ഇളക്കി യോജിപ്പിച്ചതിനു ശേഷം മണ്ണിട്ട് മൂടാം. പുളിപ്പിച്ചത് നേര്‍പ്പിച്ച് ഒഴിക്കുന്നതിന്റെ അളവ് ചെടിയുടെ ഇനവും വലിപ്പവും അനുസരിച്ച് ഒരു കപ്പ്മുതല്‍ അഞ്ച് കപ്പ് വരെ ഒഴിക്കാം
വെള്ളിയാഴ്‌ച, ഫെബ്രുവരി 16, 2024
സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു
2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ് ടോപ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : മാർച്ച് 16. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ kmtwwfb.org .
ശനിയാഴ്‌ച, ഫെബ്രുവരി 10, 2024
സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ല. ഡിജിറ്റൽ കാർഡ് മതി..
ജിദ്ദ: ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് സേവനം സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നതായി ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു.
മലബാർ ലൈവ് ന്യൂസ്.
സൗദി പൗരന്മാർക്കും സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും സന്ദർശകർക്കും ജവാസാത്ത് നൽകുന്ന ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങളിൽ ഒന്ന് എന്നോണമാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി സേവനം ആരംഭിച്ചത്. സന്ദർശന വിസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്.
സന്ദർശന വിസയിൽ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് ഏകീകൃത നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പ്രവേശിച്ച് ഡിജിറ്റൽ ഐ.ഡി നേടാൻ സന്ദർശകർക്ക് സാധിക്കും. സന്ദർശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങൾക്ക് മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ ഐ.ഡി ഉപയോഗിക്കാൻ കഴിയും. ഡിജിറ്റൽ ഐ.ഡി നേടുന്ന സന്ദർശകർക്ക് സൗദിയിലെ യാത്രകൾക്ക് പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.
ഞായറാഴ്‌ച, ഫെബ്രുവരി 04, 2024
കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് ഒരു അടിപൊളി മൊബൈൽ ആപ്പ്
കേന്ദ്ര-സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള സൗജന്യ ആപ്പ്*
*🪴മണ്ണ്, വിള, കാലാവസ്ഥ, അടിയന്തര മുന്നറിയിപ്പുകൾ എല്ലാം അറിയാം*
*▫️കൂടുതൽ വിവരങ്ങൾക്കും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും ലിങ്കിൽ ക്ലിക്ക് ചെയ്യുക ⬇️*
👇👇👇
https://en.metrojournalarticle.com/tech/krishi-vigyan-kendras-kvks-empowering-indian-agriculture-and-farmers-through-innovative-mobile-apps/5020.html
ചൊവ്വാഴ്ച, ജനുവരി 02, 2024
SEEDS AND PLANTS
🌱🌺🪴🌹🎋🪷🌳🌸🌵
*ചെടികൾ വാങ്ങുവാൻ താല്പര്യം ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ ഗ്രൂപ്പ് ലിങ്ക് ഷെയർ ചെയ്തു സഹകരിയ്ക്കു....,* 🙏
*അറിയിപ്പ് :- ദയവായി ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക....,ഒരു ഗ്രൂപ്പ് ഫുൾ ആണെങ്കിൽ അടുത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 🙏
🌱🌺🪴🌹🎋🪷🌳🌸🌵☘️
*More Product Update Join Group ......ĺ
1️⃣
https://chat.whatsapp.com/KNhJQpRVd8yCgdEoKaisem
2️⃣
https://chat.whatsapp.com/K7Ifu8ZZMBg9wfhQ84DWZV
3️⃣
https://chat.whatsapp.com/BlVbli2O1IGLHXuP4AzwoX
4️⃣
https://chat.whatsapp.com/GlAvWOYTpPw6cp5txFxEcO
5️⃣
https://chat.whatsapp.com/Bff2lVL2bIGJIergRB0aBa
*Thank YOU.....,*🌹🌹🌹
Popular Posts
-
ÄßøáÕÈLÉáø¢: µV×µøßWÈßKá Ø¢ÍøßAáK æÈÜïá µáJøßÏÞAß Øíµâ{áµ{ᑚ ©‚Ífà ¦ÕÖcJßÈᢠ¥¢·XÕÞ¿ßµZAᢠÕßÄøÃ¢ 溇áKÄßÈᢠØVAÞV ÎßÜïáµZ Îáç¶È µáJøßÏ...
-
തുളസിയില്ലാത്ത വീടിന് ഐശ്വര്യമില്ലെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. തുളസിയുടെ ഓഷധഗുണംതന്നെയാകാം ഇത്തരമൊരു നിഗമനത്തിനു പിന്നില്‍. ജലദോ...
-
വ്യത്യസ്തരായ വ്യക്തികള്വ്യത്യസ്തമായ ഭൂപ്രകൃതികള്വ്യത്യസ്തമായ കാര്‍ഷികരീതികള്‍....ഊര്വ്വരഭൂമിയില് സ്വപ്രയത്നംകൊണ്ട്പൊന്നു വിളയിക്കു...
-
കര്ഷികപുസ്തകങ്ങള് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. aebmf¯nse BZys¯ k¼qÀ® Irjn amknI കര്‍ഷക കടാശ്വസതിനുള...
-
"കേരളം ഉടൻ സിംഗപ്പൂരിനേക്കാൾ സമ്പന്നമാകും" അത്ഭുതകരമായ വെളിപ്പെടുത്തലുമായി ശ്രീ സന്തോഷ് ജോർജ് കുളങ്ങര. കേരളത്തിലെ ഓരോ പ്രക...
-
ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി . വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി പിന്നെ എന്റെ ഊഴമ...
-
കോട്ടയം: വയനാട് ശാന്തിനികേതന്‍ ട്രസ്റ്റ് കോട്ടയം ജില്ലയില്‍, കൂണ് കൃഷി, കാടവളര്‍ത്തല്‍, മുയല് വളര്‍ത്തല്‍, മണ്ണിരക്കമ്പോസ്റ്റ് നിര...
-
വീട്ടില്‍ തന്നെ നട്ടുവളര്‍ത്തി ഉണ്ടാക്കുന്ന പച്ചക്കറികള്‍ കഴിക്കുവാന്‍ പ്രത്യേക സ്വാദാണ്. മാത്രമല്ലാ, നമുക്ക് ആത്മസംതൃപ്തിയുണ്ടാവുകയും ചെ...
-
Nithya vazhuthina kooduthal ariyaan contact: RAJESH KARAPALLIL: 9495234232 Convener karuthani Paadashekhara samithi: Contact: 9447018259 ...
Sports
Data entry/Online jobs (Text Adds)
That's Malayalam News !
Webdunia News !
അനുയായികള്‍
Pages
Useful Blogs (information)
-
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!.... - ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ കാറ്റ് ആഞ്ഞുവീ...8 വർഷം മുമ്പ്
-
-
സിനിമാ സംഗീതം - ആരൊക്കെയാണതിൽ നിന്നുള്ള പ്രതിഫലത്തിനു (royalty) അവകാശികൾ? - സിനിമാ സംഗീതം - ആരൊക്കെയാണതിൽ നിന്നുള്ള പ്രതിഫലത്തിനു (royalty) അവകാശികൾ? സിനിമാ സംഗീതവുമായി ബന്ധമുള്ളവർ ഇവരൊക്കെയാണു: - സിനിമാ നിർമ്മാതാവ് - സംഗീത സ...15 വർഷം മുമ്പ്
-
2G സ്പെക്ട്രം കുംഭകോണം : 2G Spectrum scam - *ആമുഖം* സ്പെക്ട്രം. ഭൂമിയില്‍ മനുഷ്യന് സഞ്ചരിക്കുന്നത് റോഡിലൂടെയാണു. മനുഷ്യ നിര്‍മ്മിതമാണതെല്ലാം. ആ റോഡുകള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണു. അതുപയോഗി...15 വർഷം മുമ്പ്
-
