ആടാണ് മെച്ചം. എളുപ്പവും.പശുക്കളെ അപേക്ഷിച്ച്ചെറിയ ശരീരഘടന, എത് പ്രതികൂല കാലാവസ്ഥയെയും തരണംചെയ്യാനുള്ള കഴിവ്, പോഷക ഗുണനിലവാരം വളരെ കുറഞ്ഞ പാഴ്ച്ചെടിμൾ ഉപയോഗപ്പെടുത്തൽ, വർഷത്തിൽ 2-3 പ്രസവം, ഓരോ പ്രസവത്തിലും 2-3 കുട്ടികൾ വീതം എന്നിവയെല്ലാമാണ് പാവപ്പെട്ടവന്റെ പശു എന്ന വിശേഷണം ആടിന് നേടിക്കൊടുത്തത്.
അധക മൂലധനം ചെലവിടാതെ തന്നെപാവപ്പെട്ട ഒരു കർഷകന് ആടുവളർത്തി സാമാന്യം വരുമാനമുണ്ടാക്കാം.എന്നാൽ നല്ല ഇനങ്ങളെ നോക്കി തിരഞ്ഞെടുക്കാൻ അറിയാത്തതാണ് കർഷകന് തിരിച്ചടിയാകുന്നത്.
ഇനങ്ങൾ ഏറെ
ലോകത്തിലാകെയുള്ള ആടുകളിൽ19 % ഇന്ത്യയിലാണ്. എകദേശം ഇരുപതോളംഅംഗീകരിക്കപ്പെട്ട ജനുസുകൾ ഇവിടെയുണ്ട്. പ്രധാനമായുംആടകൾ മൂന്നു തരമേയുള്ളൂ. പാൽഉൽപാദിപ്പിക്കുന്നവ, പാലും മാംസവുംഉൽപാദിപ്പിക്കുന്നവ, കമ്പിളി ഉൽപാദിപ്പിക്കുന്നവ. ജമുനാപാരി, ബീറ്റൽ, സുർത്തി എന്നിവ ധാരാളം പാൽ ഉൽപാദിപ്പിക്കുന്നവയാണ്. ബ്ലാക്ക് ബംഗാൾ, കച്ചി, ഗഞ്ചാം എന്നിവ കൂടുതൽ മാംസംഉൽപാദിപ്പിക്കുന്നവയാണ്. പാലിനുംമാംസത്തിനും വേണ്ടി വളർത്തുന്നവയാണ് ബാർബറി, മലബാറി, ഒസ്മാനാബാദി, പാഷ്മിന, ഗഡ്ഡി എന്നിവ. കമ്പിളി നൂൽ ഉൽപാദിപ്പിക്കാനുള്ളതാണ്പാഷ്മിന, ഗഡ്ഢി എന്നിവ.
∙ കേരളത്തിന്റെ ഇനം
കേളത്തിന്റെ ഒരേ ഒരു തനത് ജനുസാണ് മലബാറി ആടകൾ. ഉത്തരകേരളത്തിലെ മലബാർ മേഖലയിൽ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഈ ജനുസ് കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി ഇണങ്ങിയവയാണ്. പലനിറങ്ങളിലുണ്ടെങ്കിലും വെളുത്ത ആടുകൾക്കാണ് കൂടുതൽ പ്രിയം. നീണ്ട ചെവികൾ ഈ ജനുസിന്റെ പ്രത്യേകതകളാണ്. രണ്ടു വർഷത്തിൽ മൂന്ന് പ്രസവവുംഓരോ പ്രസവത്തിലും രണ്ടുകുട്ടികൾ വീതവും നൽകുന്ന മുന്തിയ പ്രത്യുൽപാദന ശേഷിയുമാണ് ഇവയ്ക്കുള്ളത്.
കേരളത്തിലെ അട്ടപ്പാടി മേഖലയിൽകണ്ടുവരുന്ന അട്ടപ്പാടി കരിയാടുകൾ ജനുസായി അംഗീകരിക്കപ്പെട്ടിട്ടില്ല എങ്കിലും മാംസാവശ്യത്തിനായി വളർത്തപ്പെടുന്നു. കറുത്ത നിറത്തിലുള്ള ഇവയുടെ മാംസം കൂടുതൽ രുചിയുംഗുണവുമുള്ളതായി കരുതപ്പെടുന്നു.
പ്രത്യുൽപാദനക്ഷമതയിൽ കിടപിടിക്കുമെങ്കിലും ഇവയ്ക്ക് ശരീരഭാരംമലബാറിയെക്കാൾ കുറവാണ്.ആടുകളിലെ ഏറ്റവും വലിയഇന്ത്യൻ ജനുസാണ് ഉത്തരേന്ത്യക്കാരിയായ ജമുനാപാരി. പൂർണവളർച്ചയെത്തിയാൽ 80 കിലോയോളം വരും. ജമുനാപാരിക്ക് മങ്ങിയ വെള്ള നിറവും നീളൻ ചെവികളും റോമൻ മൂക്ക് എന്നറിയപ്പെടുന്ന ഉയർന്ന നാസികയുമാണുള്ളത്. വർഷത്തിൽ ഒരു പ്രസവവുംഅതിൽ ഒരുകുട്ടിയുമെന്നതാണ് പ്രത്യുൽപാദന ശേഷി.
∙ ആടിനെനോക്കിയെടുക്കണം
ഉയർന്ന ഉൽപാദന-പ്രജനനക്ഷമതകൾ നോക്കിയായിരിക്കണം ആടകളെ തിരഞ്ഞെടുക്കേണ്ടത്. ആടകളുടെ പ്രത്യക്ഷ ലക്ഷണങ്ങൾ നോക്കിയുംതിരഞ്ഞെടുക്കാം. വിരിഞ്ഞ നെഞ്ചും തിളങ്ങുന്ന കണ്ണുകളും നനവുള്ളനാസികയും മിനുസമുള്ള രോമവും പ്രസരിപ്പുള്ള സ്വഭാവവും ആടുകളുടെആരോഗ്യലക്ഷണങ്ങളാണ്. കറന്നുകഴിഞ്ഞാൽ വലുപ്പ വ്യത്യാസമില്ലാത്തഅകിടും നല്ല ആടിന്റെ ലക്ഷണങ്ങളാണ്.കറക്കുമ്പോൾ നിറവ്യത്യാസമില്ലാത്ത പാൽ തടസ്സംകൂടാതെ പുറത്തേക്ക്വരുന്നതും ഉറപ്പ് വരുത്തേണ്ടതാണ്.
∙ പെണ്ണാടുകളുടെ തിരഞ്ഞെടുപ്പ്
പെണ്ണാട് ആദ്യമായി മദിലക്ഷണങ്ങൾകാണിക്കുന്ന പ്രായം തിരഞ്ഞെടുപ്പിൽപ്രാധാന്യമർഹിക്കുന്നു. 7-8 മാസം പ്രായത്തിൽ ആദ്യമദി ലക്ഷണം കാണിക്കുന്ന പെണ്ണാടുകളെയാണ് വളർത്താൻതിരഞ്ഞെടുക്കേണ്ടത്. 15-20 കിലോഗ്രാം ശരീരഭാരവും 10-12 മാസംപ്രായമുള്ള പെണ്ണാടുകളെ പ്രജനനത്തിനായി തിരഞ്ഞെടുക്കാം. 15-17 മാസംപ്രായത്തിൽ ആദ്യപ്രസവം നടന്നപെണ്ണാടകൾക്കും പ്രത്യുൽപാദന മികവുള്ളതായി കണക്കാക്കാം.
രണ്ടുവർഷത്തിൽ മൂന്ന് പ്രസവവും കുറഞ്ഞത് അഞ്ച്ആറ് കുട്ടിμൾ വരെ ലഭിച്ചിട്ടുണ്ടെങ്കിൽ പെണ്ണാടുകൾക്ക് ഉയർന്നപ്രത്യുൽപാദന ശേഷിയുണ്ടെന്ന് കണക്കാക്കാം. പ്രസവ ഇടവേള എട്ടു മാസമാക്കുന്നതാണ് ഉത്തമം.
ആടിന്റെ ഒരു കറവക്കാലത്തിന്റെദൈർഘ്യം ശരാശരി 150 ദിവസമാണ്.ഈ കറവക്കാലത്തെ പാലുൽപാദനംആട്ടിൻകുട്ടികളുടെ വളർച്ചാനിരക്കിനെസ്വാധീനിക്കുന്ന ഘടകമായതിനാൽപ്രതിദിനം 1.5 ലീറ്ററിൽ കുറയാതെപാലുള്ള പെണ്ണാടുകളെ വാങ്ങാം.പോഷകാഹാരക്കുറവോ പരാദരോഗങ്ങളോ പെണ്ണാടുകൾക്ക് ഇല്ലെന്നും ഉറപ്പു വരുത്തണം. ആടുകൾക്ക് 3-6 വയസുവരെയുള്ള കാലയളവിലാണ് എറ്റവുംകൂടുതൽ കുട്ടികളെ ലഭിക്കാനുള്ളസാധ്യതയെന്നറിയുക.
പ്രായം കുറയുമ്പോഴും ഏറുമ്പോഴും ഒരു പ്രസവത്തിൽ നിന്ന് ലഭിക്കാവുന്ന കുട്ടികളുടെ എണ്ണവും കുറവായിരിക്കും. ആടുകളെ ബാധിക്കുന്ന പ്രധാനരോഗങ്ങളുടെ സാമാന്യ അറിവും തിരഞ്ഞെടുപ്പിൽ ഉപയോഗപ്രദമാകും. പ്രത്യേകകാരണങ്ങളൊന്നുമില്ലാതെ പാലുൽപാദനം പെട്ടെന്ന് കുറയുന്നതും പാലിനു ദുസ്സ്വാദുണ്ടാകുന്നതും ലഘുവായതോതിലുള്ള അകിടുവീക്കത്തിന്റെ ലക്ഷണങ്ങളാണ്.
∙ മുട്ടനാടുകളുടെ തിരഞ്ഞെടുപ്പ്
20 പെണ്ണാടുകൾക്ക് ഒരു മുട്ടനാട് എന്നതോതിലാണ് ആടുവളർത്തൽ യൂണിറ്റുകൾ പ്രവർത്തിക്കേണ്ടത്. ആറു മുതൽഎട്ട് വർഷം വരെയുള്ള പ്രജനനത്തിനായി ഉപയോഗിക്കാനാണ് മുട്ടനാടുμളെ തിരഞ്ഞെടുക്കേണ്ടത്. തള്ളയുടെ പാലുൽപാദനശേഷിക്ക് മുട്ടനാടുകളുടെ തിരഞ്ഞെടുപ്പിൽ അതീവപ്രാധാന്യമുണ്ട്. കുറഞ്ഞത് 1.5 കിലോഗ്രാം പാൽ എങ്കിലും പ്രതിദിനം ഉൽപാദിപ്പിക്കുന്ന പെണ്ണാടുകളുടെ ഇരട്ടക്കുട്ടികളിൽ നിന്നായിരിക്കണം ഇവയെ തിരഞ്ഞെടുക്കേണ്ടത്.
മാംസാവശ്യത്തിനായി വളർത്താൻ ഉദ്ദേശിക്കുന്ന മുട്ടനാടുകൾക്ക് രണ്ട് കിലോയിൽ കുറയാതെയുള്ള ശരീരഭാരംആറുമാസം പ്രായത്തിൽ ഉണ്ടാവേണ്ടതാണ്. ആട്ടിൻകൂട്ടത്തിലെ അടുത്ത ബന്ധുക്കൾ തമ്മിലുള്ള ഇണചേരലിൽനിന്ന് ഉണ്ടാവുന്ന ആട്ടിൻകുട്ടികളെ കഴിവതും വാങ്ങാതിരിക്കാം. ഇവയിൽ വന്ധ്യത, കുറഞ്ഞ വളർച്ചാ നിരക്ക്, രോഗപ്രതിരോധ ശേഷിക്കുറവ്, പ്രജനനക്ഷമത എന്നീ പ്രശ്നങ്ങളും കൂടുതലായികണ്ടുവരുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
നല്ല പെണ്ണാടുμളെയും മുട്ടനാടുകളെയും തിരഞ്ഞെടുക്കുന്നതിനൊപ്പം ആടുവളർത്തൽ യൂണിറ്റ് തുടങ്ങുമ്പോൾആടുകളിൽ പകുതി കറവയുള്ള ആടകളും കുട്ടികളും ആയിരിക്കണം.ബാക്കി, ഒരു വയസ് പ്രായമുള്ളപ്രസവിക്കാത്ത ആടുകളും ആണാടുകളും ആയിരിക്കുന്നതാണ് അഭികാമ്യം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ