സംസ്ഥാനത്തെ വിവിധ മാര്യേജ് ബ്യൂറോകള്‍ അവയിലെ വനിതാ സ്റ്റാഫിനെ ഉപയോഗപ്പെടുത്തി കസ്റ്റമേഴ്‌സിന്റെ കൈയ്യില്‍ നിന്നും മൊബൈല്‍ വഴി സാമ്പത്തിക തട്ടിപ്പ് നടത്തുന്നു. ഇത്തരത്തില്‍ തട്ടിപ്പിന് വിധേയമായ ധാരാളം പേര്‍ അവരുടെ ആത്മാഭിമാനം ഓര്‍ത്ത് ഇത് പുറത്തു പറയാറില്ല. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ ഊര്‍ ജ്ജിതമായി തട്ടിപ്പുകാര്‍ നിലയുറപ്പിക്കുകയാണ്.
ആദ്യം ഒരു കസ്റ്റമര്‍ പ്രമുഖ ദിനപത്രത്തില്‍ കാണുന്ന വിവാഹപരസ്യ നമ്പരിലേക്ക് ടെലഫോണ്‍ ചെയ്യുന്നതോടുകൂടിയാണ് തട്ടിപ്പ് വല ബ്യൂറോ ഉടമസ്ഥര്‍ നിവര്‍ത്തിത്തുടങ്ങുന്നത്. കസ്റ്റമറോട് അയാളുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അയാള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിക്കുന്നു. അയാള്‍ പറയുന്ന വിലാസത്തില്‍ അയച്ചു കൊടുക്കപ്പെടുന്ന പെണ്‍കുട്ടികളുടെ വിശദാംശങ്ങള്‍ പലപ്പോഴും തൃപ്‌തികരം ആയിരിക്കില്ല. ഇതേത്തുടര്‍ന്ന് വീണ്ടും പലതവണ ഉപഭോക്താവിന് ബ്യൂറോയുമായി ടെലഫോണ്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടി വരും. ഈ സന്ദര്‍ഭം മുതലാക്കി മോഹന വാഗ്‌ദാനങ്ങള്‍ നല്‍കി വിവിധ ബ്യൂറോകള്‍ അവരുടെ പന്ത്രണ്ടോളം മൊബൈലുകളിലേക്ക് 100 രൂപാ മുതല്‍ 1000 രൂപ വരെ തുകയുള്ള കൂപ്പണുകള്‍ റീ ചാര്‍ജ് ചെയ്യിപ്പിക്കുകയാണ് പതിവ്. വധുവിന്റെ വീട്ടുകാരുമായി വിവാഹക്കാര്യം സംസാരിക്കുവാന്‍ വേണ്ടിയെന്ന വ്യാജേന അവിവാഹിതരായ പെണ്‍കുട്ടികള്‍ ശൃംഗാരപൂര്‍വ്വം സംസാരിക്കുമ്പോള്‍ അവിവാഹിതനായ യുവാ വ് ആ കെണിയില്‍ വീണുപോകും. ഇപ്രകാരം വന്‍തുക മൊബൈല്‍ വഴി തട്ടിയെടുക്കുന്ന പെണ്‍കുട്ടികളും ബ്യൂറോ ഉടമകളും ഈ തട്ടിപ്പ് നിര്‍ബാധം തുടരുകയാണ്. for more click here !!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ