Pages

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

ഈ തെങ്ങിനെക്കൊണ്ട് തോറ്റു...തേങ്ങയ്ക്കുപകരം തെങ്ങിന്‍തൈ!


കല്ലടിക്കോട് (പാലക്കാട്): നട്ടുനനച്ച് വളര്‍ത്തിയ തെങ്ങില്‍ തേങ്ങയ്ക്കുപകരം മുളച്ചുവരുന്നത് തെങ്ങിന്‍തൈ. പാലക്കയം പള്ളിവാതുക്കല്‍ കുട്ടിച്ചന്റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച. പാലക്കയം വില്ലേജോഫീസിനുസമീപമുള്ള തെങ്ങില്‍ തേങ്ങയ്ക്കുപകരം തെങ്ങിന്‍തൈകളാണ് നിറഞ്ഞുള്ളത്. തെങ്ങിന്റെ ഓരോ കവിളില്‍നിന്നും പൂക്കുല വരുന്നതിനുപകരം തെങ്ങിന്‍തൈയാണ് മുളച്ചുവരുന്നത്. തെങ്ങോല ഉണങ്ങി മടല്‍ താഴെവീഴുമ്പോള്‍ തെങ്ങിന്‍തൈയും താഴെവീഴും. തെങ്ങിന്റെ ഓരോകവിളിലും തൈകള്‍ വളര്‍ന്നുതാഴേക്ക് തൂങ്ങിക്കിടക്കുന്നത് കാണാന്‍ കാഴ്ചക്കാര്‍ ഏറെ എത്തുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ