Pages

ചൊവ്വാഴ്ച, ഒക്‌ടോബർ 23, 2012

നെല്‍ കര്‍ഷകരുടെ ഉല്‍പാദന ബോണസ് ഹെക്ടറിന് 1000 രൂപയാക്കി !!

തിരുവനന്തപുരം: നെല്‍കര്‍ഷകരുടെ ഉല്‍പാദന ബോണസ് ഹെക്ടറിന് 1000 രൂപയാക്കി ഉര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 350 രൂപയായിരുന്നു. പമ്പിങ് സബ്സിഡി ഹെക്ടറിന് 750 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ തൃശൂരില്‍ 140 രൂപയും കുട്ടനാട്ടില്‍ ചെലവിനനുസരിച്ചുമായിരുന്നു സബ്സിഡി. പി.സി. ചാക്കോ ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായ കോള്‍ വികസനസമിതിയുടെ താല്‍ക്കാലിക ചെലവിന് 35 ലക്ഷം അനുവദിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ